ആത്മാവ്
=========
ഇരുളുറങ്ങുന്ന മനസ്സില്‍
വ്യഥകളും ഓര്‍മ്മകളും
ആകാശമലിഞ്ഞ ആഴിമുഖത്ത്
കണ്മഷികറു പ്പ്
കടലിന്റെ ഈ രൂപം
എന്നില്‍ ഭയമുളവാക്കുന്നു
ആത്മാവേ അടുത്തേക്ക്-
വരിക
കത്തിഎരിയുംമുന്‍മ്ബ്
എന്നെ ഒന്ന് കാണുക
നീയാകുന്ന ചേതന എന്നില്‍
നിന്നകന്നതല്ലേ
നമ്മുടെ പ്രണയക്കാലത്ത്
പെയ്തിരുന്ന മഴക്ക്
നല്ല തണുപ്പായിരുന്നു
ഇപ്പോള്‍ അത് എരിയുന്ന
ഓര്‍മ്മയാണ്
എന്നില്‍ നിന്നും അകന്നാലും
ഞാന്‍ നിന്നെ ഉപേക്ഷിക്കില്ല
അനക്കമില്ലാത്ത മരവിച്ച-
ശരീരവും
കുറെ നിഴലുകളും
നിന്റെ പിന്‍വിളിക്കായി
കാത്തിരിക്കുന്നു

ആത്മാവ്
No comments:
Post a Comment