Saturday, August 31, 2013

ഞാനെന്ന ഭാവം
==============
നെയ്തുകൂട്ടിയ സ്വപ്‌നങ്ങള്‍
ഉയര്‍ന്നു വിണ്ണോളമുയര്‍ന്ന്,
ഞാനെന്ന ഭാവവുമായി
മണ്ണില്‍ ചിന്നിച്ചിതറുംവരെ
അറിഞ്ഞതെയില്ല ഞാനെന്നത്
മിഥ്യയെന്നു.......

ആ നഷ്ടബോധത്തിന്‍
തിരയില്‍പ്പെട്ടു ഞാന്‍
മറവി എന്ന് പ്രാര്‍ത്ഥിച്ച്
മരിച്ചു ജീവിക്കുന്നു
ആ ഒരു ലക്ഷ്യത്തിനായി
മരണാനന്തരമില്ല ജീവിതം
അകലേക്ക്‌ തട്ടി മാറ്റിയ
സത്യത്തിലേക്ക്
നാം അറിയാതെ മറക്കാന്‍
ശ്രമിക്കുന്നു
ഒരു ചെറു മഞ്ഞുതുള്ളിയായി
കണ്ണുനീര്‍ പൊഴിക്കാതെ
അലിഞ്ഞു ചേരാന്‍
മറന്നു ജീവിക്കുക
എണ്ണപ്പെട്ട നാളുകളില്‍
അറിയാതെ ഞാന്‍
ആസ്വദിക്കുന്നു
മനസ്സില്‍ തുളച്ചു കയറുമാ
വേദനയുടെ കനമില്ലാത്ത
സ്വപ്നങ്ങളില്‍
മരണത്തിന്‍ സൌന്ദര്യം

ഞാനെന്ന ഭാവം
ഞാനെന്ന ഭാവം