Wednesday, December 25, 2013

ദൈവമേ ; നീയെനിക്ക് സമ്മാനിച്ച
സുന്ദരമാം നിമിഷങ്ങള്‍
അടര്‍ന്നു പോണിത്രവേഗം?
നീറി പറിയുമെന്‍ ഹൃദയം
സഹിച്ചു ഒരുപാടു
വേദനകളും നൊമ്പരങ്ങളും
പുതുവെള്ള ചുറ്റിക്കിടക്കുമെനിക്കിനീ
വേണ്ടൊരു മറുജന്മം
 — feeling ദൈവമേ എന്നോടെന്തിനീ പരീക്ഷണം.

Monday, December 23, 2013

ഉറഞ്ഞുകൂടിയ മൌനനൊമ്പരങ്ങള്‍ ഉരുകിയൊഴുകി;
മനസ്സില്‍ മൌനം കുടിയേറി
ശൂന്യത നട്ടുപിടിപ്പിച്ച ചുറ്റുവട്ടം
പ്രണയം പൊട്ടിചിതറാത്ത ഹൃദയം
 — feeling sad.

Sunday, December 22, 2013

അറിയാത്ത ഭാവത്തില്‍ വേദന പടര്‍ന്നെന്നില്‍
പ്രണയിച്ചെന്‍റെ കണ്ഠം ഞെരിച്ചു
മരണത്തിന്‍റെ നേര്‍ത്ത മേലാപ്പ് പുതക്കവെ
ഇനി ഞാനൊന്നുറങ്ങട്ടെ സ്വച്ഛമായി
 — feeling sad.

Wednesday, December 18, 2013

നിധിയായ്‌
കരുതി വളര്‍ത്തിയതിന്‍ ശിഷയാണോ ?
ഏകാന്ത ജീവിതത്തിനന്ത്യം
പുറം തള്ളുന്നു മാതാപിതാക്കളെ
വൃദ്ധസദനത്തിന്‍ നാലു
ചുവരുകള്‍ക്കുള്ളില്‍
 — feeling നാളെ നിങ്ങള്‍ക്കും ഈ ഗതി തന്നെ :(.

Monday, December 9, 2013

മനസ്സില്‍ താലോലിക്കാന്‍ നിറമുള്ള സ്വപ്നങ്ങളും ;
മോഹങ്ങളും മോഹഭംഗങ്ങളും ബാക്കിയാക്കി
ഓര്‍മകളുടെ വിസ്മയഭൂവില്‍ എന്നെ തനിച്ചാക്കി കുളിര്‍ തെന്നലിന്‍റെ നനുത്ത സ്പര്‍ശം പോലെ എന്നില്‍ നിന്നും വിടവങ്ങുകയാണോ ...?
 — feeling പുലരിയിലെ കുളിര്‍ സ്പര്‍ശം മനസ്സില്‍ തോന്നിപ്പിക്കുന്ന ഓരോ തോന്നല്‍ ....:).

Sunday, December 8, 2013

എന്‍റെ സ്നേഹത്തെ നീ കാറ്റില്‍ പറത്തി
സ്വതന്ത്രമായ നിന്‍റെ കരങ്ങള്‍ കൊണ്ടെന്‍റെ
കുഴിമാടം തുരന്നു ;
സ്വന്തമാക്കിയ ബാക്കിവച്ചെന്‍റെ സ്വപ്‌നങ്ങള്‍
അവ മങ്ങാതെ നീ സംരക്ഷിക്കുക
 — feeling ഈ മനസ്സിനെ കൊണ്ട് ഞാന്‍ തോറ്റു; വെറുതെ ഓരോ കാടു കയറിയ ചിന്തകള്‍.

Tuesday, December 3, 2013

പനി

November 10, 2013 at 8:55pm
             പനി
            ******

പനി പിടിച്ച ഉണര്‍വിലേക്ക് നയിക്കുന്ന
താല്കാലിക മയക്കങ്ങള്‍
കണ്ണടക്കുമ്പോഴേക്കും അശാന്തമായ ഓര്‍മ്മകള്‍
പനിയുടെ അസ്വസ്ഥതകള്‍ എന്നെ ചൂഴ്ന്നു തിന്നു
ആ ചൂടില്‍ ഞാന്‍ പുകഞ്ഞു
എനിക്ക് പിന്നില്‍ നിഴലുകളുടേയും നിലാവലകളുടെയും
മറപ്പറ്റി മരണം പിന്തുടരുന്നു
അതിലൂടെ ഒച്ചയും അനക്കവുമില്ലാതെ
കണ്ണും കാതും കൂര്‍പ്പിച്ചു
പിന്തുടരുന്ന നിഴല്‍ രൂപമേ
എന്നെ പൊതിയുന്ന തണുത്ത
മഞ്ഞുപാളികളിലൂടെ
ഞാനിതാ യാത്രയായി
പനിയെന്ന പ്രണയത്തിന്‍റെ
പെയ്തിറങ്ങിയ അനുഭൂതിയില്‍
യാത്ര ചെയ്തു ഓര്‍മ്മകള്‍
മങ്ങി തിരകെ നടക്കാന്‍ പറ്റാത്ത
വിധംനിശ്ചലമായി,
ശാന്തിയുടെ തീരം തേടി
അലയുന്ന ഭ്രാന്തമായ മനസ്സു
പനി
പനി

Monday, December 2, 2013

നിഴലായി ഞാന്‍

November 28, 2013 at 10:21pm
    നിഴലായി ഞാന്‍
     ===============
പ്രണയചൂടിന്‍റെ ഉലയില്‍
കാച്ചിയെടുത്ത
മൂര്‍ച്ചയേറിയ സ്നേഹായുധം
കൊണ്ടെന്‍റെ ഏകാന്തതയെ-
ശ്വാസം മുട്ടിച്ചു.
വാക്കുകള്‍ക്കും ചിന്തക്കും -
വിലങ്ങു വീണു
മൌനമായിരിക്കുന്നു ഞാനിന്നു
സ്നേഹത്തിന്‍റെ ഭാഷ
മൌനമായതിനാല്‍.
സ്വപ്നങ്ങളില്‍ നാം പിന്നിട്ട
ദൂരങ്ങള്‍  നിഴലുകളായി
ഓര്‍മ്മകളില്‍ അലിഞ്ഞു ചേര്‍ന്നു .
ആ നിഴലുകള്‍ക്കിടയില്‍ നാം
സ്വയം തേടുകയാണു നമ്മെ .
പകലിനോടൊപ്പം മറയുന്ന
നിഴലിനെ കണ്ടെത്താനാകാതെ
ഓര്‍മ്മകള്‍ക്കിടയിലെ മറ്റൊരു
നിഴലിനായി വീണ്ടുമൊരു
പകലിനായി കാത്തിരിക്കാം ......<3
നിഴലായി ഞാന്‍
നിഴലായി ഞാന്‍