എന്റെ കവിത "ആശാഭംഗം" Rasheed pallikal ന്റെ മനോഹര ശബ്ദത്തില്‍
DEEPA THULASI MOHAN
അനശ്വരമായ പ്രണയം മനസ്സില്‍ സൂക്ഷിക്കാത്തവര്‍ വളരെ വിരളം . യഥാര്‍ത്ഥ പ്രണയം ജീവിതത്തില്‍ ഉണ്ടായിട്ടില്ല .എന്നാലും അടങ്ങാത്ത പ്രണയമാണ് കവിതകളോട് , മഴയോട് സംഗീതത്തോട്,നൃത്തത്തോട് .എഴുതാന്‍ ശ്രമിക്കുന്നത് ഒരു ആഗ്രഹം മാത്രം. അറിവുണ്ടായതുകൊണ്ടല്ല. മോഹം കൊണ്ടാണ്. അതിന്റെ തെറ്റും കുറവും ഉണ്ടാകും. അനുഭവങ്ങളും, അറിവുകളും, ആശയങ്ങളുമായി ഒരു ശ്രമം... ജീവിതത്തിലെ തീരാനഷ്ടമാണ് അച്ഛന്റെ വേര്‍പാട് .ജീവിതത്തില്‍ എന്നെ ഒരുപാടു സ്വാധീനിച്ച വ്യക്തിയാണു പിതാവ്.
Tuesday, September 27, 2016
പ്രണയഗോപുരങ്ങള്‍
============================
അകത്തളങ്ങളില്‍ പെയ്ത കണ്ണീര് മഴയില്‍
വേദനയും രോദനവും നനഞ്ഞലിഞ്ഞുണ്ടായ
അനുരാഗങ്ങള്‍ ഒന്നാകിന്നിടത്തുണ്ടായ നീര്‍ച്ചാലുകള്‍
അതിലൂടെ ഒരുജീവകണംപോല്ഒഴുകിയ നാം
പരിമളങ്ങളായി സ്വയംമറന്നു ,
തമ്മിലലിഞ്ഞു മഴവലയില് കുടുങ്ങിയപ്പോഴാണ്-
മോഹം പറന്നുയര്‍ന്നു വികാരങ്ങളായി നൃത്തമാടി
കനവില്‍ മയങ്ങിക്കിടന്ന ഒരുവിത്ത് സോമാരസമായി
സ്വപ്നങ്ങളുടെ മേല്‍ക്കൂരക്ക് മുന്തിരിവള്ളിയായ
മാനസങ്ങള്‍ പ്രണയദ്വീപില്‍ ഒന്നായി.

Subscribe to:
Posts (Atom)