തേടുന്നു ഞാനെന്‍ ദിവ്യരൂപം
========================
കനമേറുമിരുള്‍ നിറഞ്ഞ മ നസ്സില്‍
ഏകയായി തേടുന്നു ഞാനാ ദിവ്യരൂപം
ഏറെ നാളായി മനസ്സില്‍
പതിഞ്ഞ ദിവ്യരൂപം .
ഓളങ്ങള്‍ വിട്ടൊഴിയാത്ത
അരുവിപോലെ
നോവിച്ചകന്നുപോയി
ഇനിയെന്റെ
സ്വപ്നങ്ങള്‍ക്കിനി നിറങ്ങളില്ല
മണ്‍വീണയില്‍ പാട്ടുമില്ല
പാട്ടുകള്‍ക്ക് താളമില്ല
വാടിയില്‍ മലരുമില്ല
ഒളിമങ്ങാതെ നിറയും
നിന്നോര്‍മ്മകള്‍
നീയും ഞാനും നിറഞ്ഞ
ഓര്‍മ്മചെപ്പില്‍
നമ്മുടെ സ്നേഹം
ഞാന്‍ കുടിയിരുത്തും
സ്വപ്‌നങ്ങള്‍ നെയ്തെടുത്ത
പ്രകാശവലയത്താല്‍
കാണുന്നു ഞാനെന്‍ ദിവ്യരൂപം

തേടുന്നു ഞാനെന്‍ ദിവ്യരൂപം