Saturday, August 9, 2014

എന്‍റെ മാത്രം പ്രണയം

June 11, 2014 at 2:33pm
എന്‍റെ മാത്രം പ്രണയം

നിന്നോടുള്ള പ്രണയം
ആടയാഭരണമാക്കിയ
ഉള്ളിന്‍റെ ഉള്‍ എത്ര
നാള്‍ ഒളിച്ചു വക്കും .

നമുക്കിടയില്‍ -
സ്വപ്നത്തില്‍ മുങ്ങിയ
മനത്തെ വിഴുങ്ങാനൊരുങ്ങിയ
വിരഹത്തെ ഞാന്‍ കണ്ടില്ല .

നീയാകുന്ന ഓര്‍മ്മകള്‍
കൊണ്ടൊരു
മണി മാളിക പണിയും
ഹൃദയത്തില്‍ നിന്നും
പൊട്ടി വീണ
സ്വപ്നശകലങ്ങള്‍
കൊണ്ടൊരു
മുത്തുമാല കോര്‍ക്കാം .

നിന്നെക്കാള്‍ പ്രണയിക്കുന്ന
കണ്ണുകള്‍ ഉണ്ടായിട്ടും
എന്‍റെ മനസ്സില്‍
പതിഞ്ഞതു നീ  മാത്രം .

ഹൃദയത്തില്‍ പെയ്യുന്ന
മഴയായും
മനസ്സിനെ തഴുകുന്ന
കാറ്റായും
ഒരേ പൂപ്പാത്രത്തിലെ
പൂക്കളായും
മരണമില്ലാത്ത ആത്മാവിനെ പോലെ
പറന്നു നടക്കാം .

പൊള്ളുന്ന വേദനയില്‍
തനിച്ചാക്കി തളര്‍ന്ന -
ചിത്തത്തിന് ഉണര്‍വേകാന്‍
തിരികെ വേണംനിന്‍ പ്രണയം
നിറഞ്ഞ സ്മൃതികള്‍

എന്‍റെ മാത്രം പ്രണയംഎന്‍റെ മാത്രം പ്രണയം
LikeLike ·  · 

ഇങ്ങനേയും ഒരു മാതാവ്‌

April 19, 2014 at 1:06pm
ഇങ്ങനേയും ഒരു മാതാവ്‌
==================

ഇന്ന് വിട വാങ്ങുന്ന വേളയില്‍
പുതുവെള്ള പുതപ്പിച്ച

എന്നെ നോക്കി അമ്മ തേങ്ങുന്നുണ്ടോ?
എന്തിനീ ക്രുരത ഞങ്ങളോട് കാട്ടി

എന്നെ ഓര്‍ത്തു കരള്‍ വിതുമ്പുന്ന
അച്ഛനെ ഒരു നിമിഷം ഓര്‍ത്തോ ?

ജീവന് വേണ്ടി കേഴുന്ന അച്ഛമ്മയുടെ
രോദനം എന്‍റെ കാതുകളില്‍ അലയടിക്കുന്നു

ഞങ്ങളെ നശിപ്പിച്ചു കാമുകനോടൊത്തു
പുതുജീവിതം സ്വപനം കണ്ട അമ്മയെ
സമൂഹം വെറുതെ വിടുമോ ?

നീതിപീഠം വെറുതെ വിട്ടാലും
ദൈവത്തിന്‍റെ കോടതി വിടില്ല

എന്റേതല്ലാത്ത കുറ്റം കൊണ്ട്
അമ്മയുടെ വയറ്റില്‍ പിറന്ന
നിമിഷത്തെ ഞാന്‍ പഴിക്കുന്നു

മനസ്സിന് നോവ്‌ പറ്റിയ വെള്ളമാണോ
അമ്മയുടെ കണ്ണിലൂടെ ഒലിച്ചിറങ്ങി
എന്നെ അവസാനമായി കാണണമെന്നു
കേഴുന്നത് ;
അതോ വെറും നാട്യമോ ?
ഇങ്ങനേയും ഒരു മാതാവ്‌ഇങ്ങനേയും ഒരു മാതാവ്‌
LikeLike ·  ·