Saturday, August 9, 2014

ചഞ്ചലമായ മനസ്സ്

February 5, 2014 at 11:30am
ചഞ്ചലമായ മനസ്സ്
===============
ഞാന്‍ മയങ്ങുകയാണ്
വീഥിയും പടവുകളും
നീല ജലാശയങ്ങളും
താണ്ടിയെത്തിയ
നിന്നിലെ ഓര്‍മ്മകള്‍
തീമഴ പെയ്യിച്ചെന്‍റെ
ഹൃത്തടം വെന്തുരുകാതെ
സ്വപ്നങ്ങളെല്ലാം
മറവിയിലെറിഞ്ഞു.
ചഞ്ചലമായ മനസ്സുമായി.
അർത്ഥമറിയാത്തോരു 
വാക്കിനായി.
കവിതകള്‍ വിരിയുന്നൊരു
പൂര്‍ത്തിയാകാത്തൊരു
ഭാവനയില്‍
സ്നേഹിക്കപ്പെടാനുള്ള
സ്വപ്നവുമായി ഞാനിതാ
മയങ്ങുകയാണ്
അറിയാത്ത ഭാവത്തില്‍
വേദന പടര്‍ന്നെന്നില്‍
പ്രണയിച്ചെന്‍റെ കണ്ഠം
ഞെരിച്ചു മരണത്തിന്‍റെ
നേര്‍ത്ത മേലാപ്പ്
പുതക്കവെ ഇനി
ഞാനൊന്നുറങ്ങട്ടെ
സ്വച്ഛമായി

ചഞ്ചലമായ മനസ്സ്ചഞ്ചലമായ മനസ്സ്
LikeLike ·  · 

No comments:

Post a Comment