ഇടറുന്ന മിഴികള്‍
ഇടറുന്ന മിഴികള്‍
''''''''''''''''''''''''''''''''''
ആദ്യദര്‍ശനത്തില്‍ തന്നെ
ഇടറുന്ന മിഴികളില്‍ നിന്നു
പ്രണയത്തിന്റെ ആഴിയിരമ്പുമ്പോള്‍
പുതുമഴപെയ്ത്തിന്‍
സ്വപ്‌നങ്ങള്‍ ചൊരിഞ്ഞു
ആകാശത്തിനു ചാരുതയേകിയ
നിലാവുള്ള രാത്രിയില്‍
നാണത്താല്‍ തുടുത്ത
കവിളുകള്‍ ;
രക്തശോഭയില്‍ നിന്‍
മാറില്‍ മുഖം ചേര്‍ത്തു
മയങ്ങുമ്പോള്‍
ഓതിയെന്‍ കാതുകളില്‍
അഗ്നിയില്‍ വെന്തുനീറിയ
പ്രണയം പ്രകാശമേകി
നമുക്കായി ചിരിക്കും
മൌനമായി ഒഴുകിയെത്തിയ
മായാത്ത ഓര്‍മ്മകള്‍
പിടഞ്ഞു പോയൊരെന്‍ മനസ്സില്‍
നൃത്തം വയ്ക്കവെ
മിഴികളിലിരമ്പുന്ന
ആഴി മറച്ച്കൊട്ടിയടച്ച
വാതായനങ്ങള്‍ക്കിപ്പുറം
കുടക്കീഴില്‍ നാം ചേര്‍ന്നു
നടക്കുന്നകാലം
ആനന്ദത്താല്‍ മാനം
മഴയായി പ്രണയം വീഴ്ത്തി
ഓര്‍മ്മതന്‍ വീചിയില്‍
തളരുകയാണെന്‍ മനം
നിന്‍റെ പാദമുദ്രകളില്‍
ഹൃദയകവാടം
പ്രണയത്താല്‍ പൊതിഞ്ഞു
ആ പുതപ്പില്‍ നാം
പങ്ക് വച്ച സ്നേഹത്തിന്റെ
ആധികാരികതയാകം
അക്ഷരങ്ങള്‍ കവിതകളായി
പിറക്കുന്നതു....
ഇടറുന്ന മിഴികള്‍
''''''''''''''''''''''''''''''''''
ആദ്യദര്‍ശനത്തില്‍ തന്നെ
ഇടറുന്ന മിഴികളില്‍ നിന്നു
പ്രണയത്തിന്റെ ആഴിയിരമ്പുമ്പോള്‍
പുതുമഴപെയ്ത്തിന്‍
സ്വപ്‌നങ്ങള്‍ ചൊരിഞ്ഞു
ആകാശത്തിനു ചാരുതയേകിയ
നിലാവുള്ള രാത്രിയില്‍
നാണത്താല്‍ തുടുത്ത
കവിളുകള്‍ ;
രക്തശോഭയില്‍ നിന്‍
മാറില്‍ മുഖം ചേര്‍ത്തു
മയങ്ങുമ്പോള്‍
ഓതിയെന്‍ കാതുകളില്‍
അഗ്നിയില്‍ വെന്തുനീറിയ
പ്രണയം പ്രകാശമേകി
നമുക്കായി ചിരിക്കും
മൌനമായി ഒഴുകിയെത്തിയ
മായാത്ത ഓര്‍മ്മകള്‍
പിടഞ്ഞു പോയൊരെന്‍ മനസ്സില്‍
നൃത്തം വയ്ക്കവെ
മിഴികളിലിരമ്പുന്ന
ആഴി മറച്ച്കൊട്ടിയടച്ച
വാതായനങ്ങള്‍ക്കിപ്പുറം
കുടക്കീഴില്‍ നാം ചേര്‍ന്നു
നടക്കുന്നകാലം
ആനന്ദത്താല്‍ മാനം
മഴയായി പ്രണയം വീഴ്ത്തി
ഓര്‍മ്മതന്‍ വീചിയില്‍
തളരുകയാണെന്‍ മനം
നിന്‍റെ പാദമുദ്രകളില്‍
ഹൃദയകവാടം
പ്രണയത്താല്‍ പൊതിഞ്ഞു
ആ പുതപ്പില്‍ നാം
പങ്ക് വച്ച സ്നേഹത്തിന്റെ
ആധികാരികതയാകം
അക്ഷരങ്ങള്‍ കവിതകളായി
പിറക്കുന്നതു....
ഇടറുന്ന മിഴികള്‍
No comments:
Post a Comment