Saturday, August 9, 2014

എന്‍റെ കവിത

January 6, 2014 at 12:25pm
       എന്‍റെ  കവിത  
      ===========
ഓര്‍മ്മകളുടെ ബിംബത്തില്‍ നിന്നും
പ്രതിബിംബത്തിലേക്ക്
മരണത്തിന്‍റെ സൂക്ഷ്മശരീരികള്‍
നടന്നകലന്നു
വന്‍വീഴ്ചകളില്‍ നിന്ന്
തിരിച്ചുവരവിലേക്ക്
നടക്കുന്ന മനസ്സ്
തുരുമ്പിച്ച ഇരുണ്ട വഴികളില്‍ -
നിന്നും
നിലാവില്‍ കുതിര്‍ന്ന വഴിയിലൂടെയുള്ള
നടത്തം ;
വെളിച്ചത്തോടൊപ്പം
പ്രഭാതത്തിന്‍റെ പൊന്‍കിരണങ്ങള്‍
അരിച്ചു വരുന്ന മുറിയിലേക്ക്  -
എന്നെ ആനയിക്കുന്നു .
അവിടെ സ്വന്തം മഷിയില്‍  നിന്നു
വീണ അക്ഷരനക്ഷത്രത്താല്‍  നീലിച്ച
കവിതകള്‍ നിറഞ്ഞ
വെളുപ്പും കറുപ്പും കലര്‍ന്ന പുസ്തകങ്ങള്‍
നോക്കി അഭിമാനത്തോട്
പ്രഖ്യാപിക്കണം
ഇനിയാര്‍ക്കും അടര്‍ത്തിയെടുത്ത്
അന്തിചിതയടക്കാന്‍ പറ്റാത്ത
അസ്ഥിയില്‍ കിനിഞ്ഞിരിക്കുന്ന
ചോരയാണ് എന്‍റെ കവിത






എന്‍റെ കവിതഎന്‍റെ കവിത
LikeLike ·  · 

No comments:

Post a Comment