- മറഞ്ഞകലുന്ന പ്രണയം=================സന്ധ്യാനേരത്ത് ദീപംസാക്ഷിയായിഅമ്പലനടയില്ഒരില ചീന്തില്‍ പ്രണയപ്രസാദപൂക്കളുമായ്നീ വരുന്നതും കാത്തുനിന്നുനന്ത്യാര് വട്ടങ്ങള്‍ നാണിച്ച്നില്ക്കുംഅമ്പലപൂ വാടികയില്മോഹങ്ങള് ചിത്രപതംഗങ്ങളായ്തേന് തുള്ളി നുണയുന്നുപ്രദക്ഷിണ വഴിയില്മുടിതുമ്പില് നിന്നുംഒരു പൂ വടര്‍ന്ന് വീണുനീയറിയാത്ത പ്രണയ സുഗന്ധംആ പൂവില്‍ നിറഞ്ഞിരുന്നുനീ എന്നില്‍ നിന്നുമകലുന്നമേഘമാണന്ന ഓര്മ്മപ്പെടുത്തല്കവിളിലൂടെ ഒലിച്ചിറങ്ങിയത്ഉള്ളില് നിന്ന് പൊട്ടിവീണമനസ്സിന്റെ വിങ്ങല്ഇരുണ്ട മനസ്സില്‍ വെളുത്തമോഹങ്ങളുണര്ത്തിഏകാന്തതയുടെ കടല്ക്കരയില്തനിച്ചാക്കിമറവിയുടെ സീമകളിലേക്ക്മറഞ്ഞു നീ

മറഞ്ഞകലുന്ന പ്രണയം