Friday, August 19, 2016

തലോടല്‍
================
നിന്‍റെ മൂര്‍ച്ചയാം വാക്കുകളാല്‍
വിഷാദം പുണര്‍ന്നെന്നെ 
മടിയുടെ തലോടലാല്‍,
ഏകാന്തതയുടെ തടവറയില്‍ അഭയംതേടി.
മഴപിന്നെയും പെയ്യുന്നു,
കുളിരിന്‍റെ തെന്നലാല്‍ മനസ്സിനെ തഴുകുന്നു,
എന്നാല്‍ പടിയിറങ്ങിപ്പോയ നിന്‍റെ ഓര്‍മ്മകളുടെ
അടയാളത്തില്‍ ആഴ്ന്നിറങ്ങിയ പ്രണയത്തിന്‍ വേരുകള്‍
നിന്നെ തിരയുകയാണ്,
മഴത്തുള്ളിയായി നീയെന്‍റെ ആത്മാവിനെ
തൊട്ടുണര്‍ത്തുമെന്നൊരു
ചിറകറ്റ മോഹം ,
വാക്കുകള്‍ എന്നെ നിശബ്ദമാക്കുന്നു
വരികള്‍ കവിതകളെ ശ്വാസംമുട്ടിച്ചു,
പ്രകോവിപ്പിക്കുകയും അത്എഴുത്തിന്‍റെ
സ്വര്‍ഗ്ഗം നഷ്ടമാക്കിയെനിക്കിന്നു.
തോന്നല്‍
================
മുറിയെന്‍ മുന്നില്‍
ജനല്‍പ്പഴുതിലൂടൊഴുകിവരുന്ന
കാറ്റിനോടൊരു നര്‍മ്മസല്ലാപം.
ഉദയംകൊള്ളാനുള്ള വെമ്പലില്‍
മിഴിയില്‍ജ്വലിക്കുന്ന നന്മയുമായി
പ്രകാശംപരത്തി സൂര്യനുമൊപ്പം.
അതിരുകാണാത്ത ജീവിതനൌകയില്‍
ദിക്കറിയാതെ മനസ്സു അലഞ്ഞുനടന്നു.
യുഗങ്ങളായി പ്രണയഗാനങ്ങളെ
സംഗീത ധാരച്ചെയുന്നവള്‍ പുഴ..
വരള്‍ച്ചയില്‍ നഗനയാക്കപ്പെട്ട
പുഴയുടെരോദനം കേട്ടെന്‍മനം
നിശബ്ദതമായി ഓര്‍മ്മകളില്‍ ഉമ്മവച്ചു.
പെയ്യാത്ത മഴമേഘങ്ങള്‍ മൌനംപൂണ്ടു
നിശ്ചലമായി നില്‍ക്കുന്നു.
പ്രാണന്‍നിലനിര്‍ത്താന്‍ ജലംയാചിച്ചു-
കൊണ്ടലഞ്ഞ-
വേനല്‍പ്പക്ഷി ചിറകിട്ടടിക്കുന്നു..
LikeShow More Reactions
Comment
ഹൃദയവാതില്‍
====================
നീയെന്‍ ഹൃദയവാതില്‍ പതിയെത്തുറന്നു
ആത്മരഹസ്യങ്ങളിലേക്ക്
നിലാമഴയായി പെയ്തിറങ്ങി.
കാറ്റും
കരയുമറിയാതെ
ഓരോ സ്വപ്നങ്ങളേയും ചുംബിച്ചുണര്‍ത്തി .,
വസന്തമായി തഴുകി-
യെന്നെ മധുകണമാക്കി ,
ആരും കേള്‍ക്കാത്ത പല്ലവിയെന്‍ കാതില്‍
മന്ത്രിച്ചു .
ആ നിമിഷം വേനല്‍കനവെല്ലാം
നരച്ചശൂന്യതയിലേക്ക് പറന്നകന്നു .
അട്ടഹാസം 
===============
മുത്തുകളും ചിപ്പികളുംതന്നു നീയെന്നെ
സ്നേഹത്തിന്‍ അക്ഷരങ്ങള്‍ പൂവിട്ടുപൊള്ളും
കിനാവിലേക്ക് തള്ളിയോരെന്നുള്ളം.
പ്രണയപാപത്തില്‍ ഞാന്‍ മൃതാവശിഷ്ടമായി,
വാക്കുമര്‍ത്ഥവും ക്ഷയിച്ചയാത്മാവില്‍,
കളഞ്ഞുകിട്ടിയ പുളിച്ചസ്നേഹം
വിലക്കുമാറ്റാതെ കയര്‍ത്ത നാളുകളില്‍
കരകാണാതെ ഞാന്‍അലയുമ്പോള്‍
കാതില്‍ മുഴങ്ങുന്നു നിന്‍ അട്ടഹാസം.
LikeShow More Reactions
Comment
Comments
Deepa T Mohan
Write a comment...
Rajani Menon അട്ടഹസിക്കില്ല പ്രണയം
അരുമയായി നെഞ്ചോടണച്ചു നിർത്തും പ്രണയം.
അറുത്തുഎറിയുക അടക്കിപ്പിടിക്കലിനെ...See more
UnlikeReply423 July at 18:26
Deepa T Mohan പവിത്രമായ പ്രണയത്തിനു ഒരിക്കലും അട്ടഹസിക്കാന്‍ കഴിയില്ല
LikeReply223 July at 18:44
Melepurath Radhakrishnan You the alphabets of love
We're bloomed and pushed
In burning dreams...See more
UnlikeReply123 July at 19:52Edited
Deepa T Mohan thanks
LikeReply123 July at 22:05
സൌഹൃദത്തണല്‍
===================== 
സൌഹൃദത്തണലില്‍ 
പെയ്ത മഴയില്‍ അറിയാതെ പൊടിഞ്ഞ
സ്നേഹത്തില്‍ നാം ഒന്നായിച്ചേര്‍ന്ന
ആശ്ലേഷണത്തിന്‍ മധുരം
വല്ലാത്തൊരു അനുഭൂതിയായിരുന്നു.
ഇടിമിന്നല്‍പോല്‍ ഇടക്കിടെ തോന്നിയ
ഇണക്കങ്ങളും പിണക്കങ്ങളും
നമുക്കിടയില്‍ പരിഭവച്ചരടുണ്ടാക്കി.
മുനയുള്ള വാക്കുകളാല്‍ നാം-
പരസ്പരം കലഹിച്ചു,
ഉള്ളിലുറങ്ങിക്കിടന്ന മോഹങ്ങളെ
ഉമ്മവച്ചുണര്‍ത്തി.
കാണാമറയത്തോര്‍മ്മപ്പക്ഷി
ആത്മദുഃഖത്തിന്‍റെ ആഴങ്ങളില്‍
ആധിതിന്നുമടുത്ത കനവില്‍
കനല്‍ കുത്തിയ കവിതയില്‍
കണ്ടറിയുന്നെന്‍റെ സ്വപ്നസാധകം.
LikeShow More Reactions
Comment
Comments
Deepa T Mohan
Write a comment...
Abdulvahid Na ഇനിയുമൊടുവിലോളം നാം ഇണങ്ങിയും പിണങ്ങിയും സൗഹൃദങ്ങളായ്
പിരിയാതെയുണ്ടാകുമിവിടെ,...
UnlikeReply214 July at 23:36
Deepa T Mohan thanks
LikeReply117 July at 17:11
Abhilash Vc ഉള്ളിലുറങ്ങിക്കിടന്ന മോഹങ്ങളെ
ഉമ്മവച്ചുണര്‍ത്തി....
UnlikeReply115 July at 00:26
Deepa T Mohan  thanks