ശ്യാമതീര്‍ത്ഥം
മഴനീര്‍ത്തുള്ളി പോല്‍
നിന്നിലലിഞ്ഞൊരെന്‍
ഹൃദയത്തില്‍ ചേര്‍ന്നിരുന്നു
ഇണങ്ങിയും പിണങ്ങിയും ,
നിറമുള്ള ഉപമയാല്‍
നെയ്തെടുത്ത കിനാവുകള്‍ .
വീര്‍പ്പുമുട്ടി മൌനമായി
കാറ്റിലൊഴുകി
വിരഹത്തിന്‍ താഴ്വരയിലേക്ക്
വീണു മറഞ്ഞു .
ആത്മദുഃഖത്താല്‍
തുളുമ്പുന്ന മധുരവേദനകള്‍
പതിഞ്ഞ നിശ്വാസമായി .
മറവിതന്‍ ശ്യാമതീര്‍ത്ഥങ്ങളില്‍-
നീരാടി
കാവലായി നില്‍ക്കുന്ന മരണം .
പിടയുന്നോരീ ഹൃദയത്താല്‍
താളം തെറ്റിയ മനസ്സ്.
മനമൊന്നായി ചേര്‍ന്ന നമ്മളെ
വിധിയാല്‍ വേര്‍പ്പെടുത്തി ,
ദൂരെയേതോ വിണ്ണില്‍ നീയും
ഏകാന്ത ശൂന്യതയില്‍ ഞാനും
ഒരേ വാനിലെ താരകങ്ങളെ നോക്കി
മിഴികള്‍ നിശബ്ദമായി വിട ചൊല്ലുന്നു .
കാഴ്ചകള്‍ നഷ്ടപെട്ട
എന്നില്‍ നിന്നൊരു
പ്രണയ യാചനയും
പിന്തുടരില്ലിനി .
ശ്യാമതീര്‍ത്ഥം
മഴനീര്‍ത്തുള്ളി പോല്‍
നിന്നിലലിഞ്ഞൊരെന്‍
ഹൃദയത്തില്‍ ചേര്‍ന്നിരുന്നു
ഇണങ്ങിയും പിണങ്ങിയും ,
നിറമുള്ള ഉപമയാല്‍
നെയ്തെടുത്ത കിനാവുകള്‍ .
വീര്‍പ്പുമുട്ടി മൌനമായി
കാറ്റിലൊഴുകി
വിരഹത്തിന്‍ താഴ്വരയിലേക്ക്
വീണു മറഞ്ഞു .
ആത്മദുഃഖത്താല്‍
തുളുമ്പുന്ന മധുരവേദനകള്‍
പതിഞ്ഞ നിശ്വാസമായി .
മറവിതന്‍ ശ്യാമതീര്‍ത്ഥങ്ങളില്‍-
നീരാടി
കാവലായി നില്‍ക്കുന്ന മരണം .
പിടയുന്നോരീ ഹൃദയത്താല്‍
താളം തെറ്റിയ മനസ്സ്.
മനമൊന്നായി ചേര്‍ന്ന നമ്മളെ
വിധിയാല്‍ വേര്‍പ്പെടുത്തി ,
ദൂരെയേതോ വിണ്ണില്‍ നീയും
ഏകാന്ത ശൂന്യതയില്‍ ഞാനും
ഒരേ വാനിലെ താരകങ്ങളെ നോക്കി
മിഴികള്‍ നിശബ്ദമായി വിട ചൊല്ലുന്നു .
കാഴ്ചകള്‍ നഷ്ടപെട്ട
എന്നില്‍ നിന്നൊരു
പ്രണയ യാചനയും
പിന്തുടരില്ലിനി .
ശ്യാമതീര്‍ത്ഥം