ഹേ മനുഷ്യാ
വാല്‍സല്യത്തിന്‍റെ ഇലയില്‍
വിദ്യാര്‍ത്ഥിനികള്‍ക്ക്
നിങ്ങള്‍ വിളമ്പിയ സ്നേഹം
അറിഞ്ഞിരുന്നില്ലെല്ലോ ദുഷ്ടരെ
മനം നിറയെ കാമകൂട്ടുകളുടെ
വംശത്തില്‍ പിറന്നവരെന്നു..
ഹേ മനുഷ്യാ !
സ്വാര്‍ത്ഥതയ്ക്കും പരദ്രോഹത്തിനും
വേണ്ടി ഏതറ്റം വരെ
പോകാനും ഒരുക്കമാണിന്നു പലരും.
സ്ത്രീകള്‍ ഉടയ്ക്കപ്പെടാനുള്ള
കുടമാണെന്നുള്ള ധാരണ മാറ്റുക ആദ്യമേ.....
നിയമത്തിനു മുമ്പില്‍ നിന്നും രക്ഷപെട്ടാല്‍
നിഷ്ക്കളങ്കതയുടെ
ശരീരങ്ങളില്‍
അവന്റെ ആസക്തിയുടെ
വിഷം നിറയ്ക്കും...
അല്ലയോ നീതിപീഠമേ
ഈ കഴുകന്മാര്‍ക്ക് വേണ്ട വിധി -
നടപ്പിലാക്കണം