മരണമാല്യം
മനസ്സില്‍ നിന്നകലുന്ന പ്രണയത്താല്‍
ഓര്‍മ്മകള്‍ ഹൃദയത്തെ കീറിമുറിക്കുന്നു.
സ്വപ്നങ്ങളുടെ പട്ടുകിടക്കയില്‍ നിന്നെന്നെ-
ഉരുള്‍പ്പൊട്ടിയ നിലാവുകളില്‍ വലിച്ചെറിഞ്ഞു.
വിങ്ങിവിതുമ്പി വിഷാദിച്ചു-
നിശ്വാസങ്ങള്‍ കൈവിട്ടുപ്പോയൊരെന്നെ
അവഗണനയുടെ കരിമരുന്നുനിറച്ചു-
കഴുകുമരങ്ങളുടെ ഇരുട്ടറകള്‍ക്ക് കാവല്‍നിറുത്തി.
ശ്വാശതമല്ല നിന്‍ സ്നേഹമെന്നറിഞ്ഞുകൊണ്ടു-
പ്രണയിച്ചോരെന്നെ നുണയുംപഴിയും
തന്നുയാത്രയാക്കി.
No comments:
Post a Comment