Saturday, July 30, 2016


ബാലിശമായ സ്വപ്നം
ബാലിശമായ സ്വപ്നം
=====================
നീറി പുകയുമെന്‍ മനം
അറിയാതെ നിദ്രയെ പുല്‍കി.
ആരും കാണാതെ അലകളായി
ഓടിയെത്തിയെന്‍ സ്വപ്നം.
അങ്ങ് കിഴക്കന്‍ ആകാശ വീഥിയില്‍-
പണിഞ്ഞൊരു സ്വപ്നഗൃഹം.
കൊക്കുകള്‍ചേര്‍ത്തും,
ചിറകുകള്‍ ചേര്‍ത്തും
ഞാനുമെന്‍ പ്രണയവും
കരളതില്‍ നൃത്തമാടി.
നിനച്ചിരിക്കാതെ വന്നൊരു
രക്തതാരമുദിക്കും പേമാരി -
തകര്‍ത്തെന്‍ സ്വപ്ന ഗൃഹം.
അയഥാര്‍ത്ഥമായിട്ടാണെങ്കിലും
സുന്ദരമാം നിമിഷങ്ങളെ
അടര്‍ന്നു പോണിത്ര വേഗം.
എങ്കിലും മധുരമീ കുളിരും ,ആനന്ദവും
മെന്നെന്നുമെന്നെ പുണര്‍ന്നുനില്‍ക്കും..

No comments:

Post a Comment