മഴയുടെ താളം
ഒഴുകി പോയൊരു പുഴയെപ്പോലെ
കാലങ്ങള്‍ ഓടുന്നു തിരികെ
നനുത്ത മഴ ചാറ്റലില്‍ ,
താനെ തളിര്‍ത്തൊരു സൌഹൃദത്തില്‍
പ്രണയം കുടുങ്ങിയപ്പോഴാണ്
മഴയുടെ ഈണമൊരു -
സംഗീതമായി പെയ്തിറങ്ങിയത്.
അക്ഷരവും നിശ്വാസവും കുത്തിയിറക്കപ്പെട്ട
ഉടലുകളില്‍ ആശ്ലേഷണത്തിന്‍ മധുരിമയില്‍
സ്നേഹമൊരു കവിതയായി,
ഉരസ്സുന്ന തൂലിക പോല്‍ വസന്തങ്ങള്‍ പറന്നിറങ്ങി,
സിരകള്‍ തിളയ്ക്കുന്ന വിയര്‍പ്പിന്‍ ലഹരിയില്‍
വിറയാര്‍ന്ന താളത്താല്‍ മനസ്സു മന്ത്രിക്കുന്നു
മതിവരുവോളം പെയ്യട്ടെ മഴ...............
No comments:
Post a Comment