രക്തദാഹി
കഴുകന്‍ കണ്ണുകളോടെ
ചോരയുടെ ഗന്ധം പേറി
കൊത്തിപ്പറിക്കാന്‍
ശവംതീനികളെ പോല്‍
വട്ടമിടുമ്പോള്‍ ,
കരുണാര്‍ദ്രമായ എത്രെയോ
മുഖങ്ങള്‍ ,
ജീവനു വേണ്ടി കേണിട്ടുണ്ട്.
ഭയ നിഗൂഡമായ മനസ്സില്‍
നിന്നുയരുന്ന വിലാപങ്ങള്‍ക്ക്,
ചെവി കൊടുക്കാതെ
ഹൃദയ ഞരമ്പുകള്‍
കുത്തിയിറക്കി ജീവനുള്ള
ശരീരത്തെ ശൂന്യമാക്കി.
ഒടുവില്‍ നീ മരണത്തെ
വരിക്കുമ്പോള്‍
കാരാഗൃഹത്തില്‍
ശാപശിക്ഷകള്‍
ഒളിച്ചിരുന്നേക്കാം.
No comments:
Post a Comment