Saturday, July 30, 2016

ആരാണ് നീ ? ===========
മഹാരോദനങ്ങള്‍ വലയം പ്രാപിച്ച
അഴലിന്‍റെ ആഴങ്ങളില്‍ ,
തകരുന്ന സ്വരൂപത്തെ നോക്കി
വിലപിച്ചു കൊണ്ടിരുന്നെന്നെ,
ആരുമറിയാതെ നെഞ്ചോട് ചേര്‍ത്തു
അനേകായിരം ചുംബനങ്ങള്‍
പുഷ്പങ്ങളായി വാരിവിതറിയ -
നീ എനിക്കാരാണ് ?
ആത്മാവില്‍ പെയ്തിറങ്ങിയ
കുളിര്‍മഴയോ?
നൊമ്പരങ്ങള്‍ക്കിടയില്‍ പാടിയ
ശംഖുനാദമോ?
തപസ്സിനിടയില്‍ വന്ന മഴവില്ലോ?
ഓര്‍മ്മകള്‍ കൂട്ടി തീര്‍ത്ത നക്ഷത്ര-
ഗോപുരവാതിലില്‍ വാക്കുകള്‍
നെയ്ത കവിതകുഞ്ഞുങ്ങളോ ?
വര്‍ണ്ണങ്ങള്‍ നിറഞ്ഞൊരു
സ്നേഹത്തിന്‍ വേരുകളാല്‍
പടരുന്ന പരിമളത്തില്‍
പുണര്‍ന്നെന്നെ പ്രണയത്തിന്‍
തടവറയിലാക്കിയില്ലേ.....<3
Like
Comment
Comments
Deepa T Mohan
Write a comment...
Isac TA അനേകായിരം ചുംബനങ്ങൾ പുഷ്പങ്ങളായി വാരി വിതറിയ നീയെനിക്കാരാണ്?
പ്രണയാർദ്രമായ വരികൾ,,,, ദീപ,,,
ഒത്തിരി ഇഷ്ടം!
CM Ravi സൂപ്പർ ദീപ .. ആത്മാവില്‍ പെയ്തിറങ്ങിയ കുളിര്‍മഴയായ് പരിമളം പടർത്തുന്ന പ്രണയം...
Deepa T Mohan thanks
M.s. Giri സ്നേഹത്തിന്‍ വേരുകളാല്‍
പടരുന്ന പരിമളത്തില്‍
പുണര്‍ന്നെന്നെ പ്രണയത്തിന്‍...See more
Sajeela Owhal ആത്മാവില്‍ പെയ്തിറങ്ങിയ കുളിര്‍മഴ.. 
Lalu Sasidharan സ്നേഹിത്തിൻ വേരുകളാൽ പടരുന്ന പരിമളത്തിൽ.
Deepa T Mohan thanks
Sushama Acharya Ohh very nice deepa
Faizal Alungal നൈസ് ദീപാ
Kochukadavan Shaji ഇഷ്ടം
Udaya Kumar M Policchullowwe kaviyeee
Shanil Ramakrishnan നല്ല വരികള്‍

No comments:

Post a Comment