Saturday, July 30, 2016

റബ്ബറാല്‍ അടഞ്ഞ വാതില്‍
റബ്ബറാല്‍ അടഞ്ഞ വാതില്‍
=======================
തെങ്ങിന്‍ തോപ്പിലൂടെ നടന്നു
റബ്ബറിന്‍ തോട്ടത്തില്‍ എത്തിയപ്പോള്‍
കച്ചവട പുസ്തകത്തിന്‍റെ താളുകളില്‍
റബറിനെ മൂല്യമേറിയ നാണയം.
മനുഷ്യന്‍ അത്യാര്‍ത്തി മൂത്തു
തെങ്ങുകളെ വേട്ടനായ്ക്കളെ പോല്‍
വലിച്ചെറിഞ്ഞു അട്ടഹസിച്ചു.
നീ ഹീന ജാതി..
നിന്‍ വിയര്‍പ്പിന്‍ ഗന്ധം
പൊറുക്കപ്പെടുകയില്ല.
അല്ലയോ റബ്ബെറെ നീ ധനവാന്‍
നിന്‍ ധനത്താല്‍ സ്വര്‍ണ്ണമാളികകള്‍
പണിഞ്ഞു കൊണ്ടേയിരിക്കും.
പടയോട്ടത്തില്‍ പരിവര്‍ത്തനത്തിന്‍റെ
ദിശ മാറി...
തേങ്ങയുടെ വേദനിക്കുന്ന ഹൃദയ കമലത്തിന്‍
നോവറിഞ്ഞ ദൈവം,
റബ്ബറിന്‍ നെഞ്ചില്‍ രക്തദാഹപക്ഷിയാല്‍ കൊത്തി.
മറവിയുടെ മഞ്ഞുമാറാലകള്‍ മൂടിയ
മനുഷ്യ തടവറകളില്‍ തേങ്ങയും റബ്ബറുമില്ലാ....

Like
Comment
Comments
Deepa T Mohan
Write a comment...
Jerry Cherian പണ്ട് റബറിന്റെ നെഞ്ചത്ത് വാനില ഇതു പോലെ കൊത്തിയിരുന്നു... അങ്ങനെ പലതും മാറിയും മറിഞ്ഞും വരുന്നതനുസരിച്ച് നമ്മുടെ നാടൻ വിളകളെല്ലാം ഓർമ്മകളിലാവും... പിന്നീട് അന്യസംസ്ഥാനങ്ങളിൽ നിന്നും കൂടിയ വില കൊടുത്ത് വാങ്ങേണ്ടിയ അവസ്ഥയായി... കുരുമുളകും ഗ്രാമ്പു ഏലം തുടങ്ങി നമ്മുടെ നെല്ലിനു പോലും വംശനാശമാകുമോ എന്നാണിപ്പോ പേടി...
Deepa T Mohan athe sarikkum pediyayi..nammude nadinte sapam anu.....krishikarkke venda reethiyil prolsahanm kodukkilla
Faizal Alungal പാലായിലുള്ളോർക്ക് പാലാണ് റബ്ബർ
ഓടുന്ന വണ്ടിയുടെ ടയറാണ് റബ്ബർ
വലിച്ചാൽ നീളുന്ന ബാൻഡാണ് റബ്ബർ...See more
Deepa T Mohan rubbernte upayogangal ellam naalu varikkullil....sammathichu faizal
സ്നേഹ മഴ rubber mathramalla kalakalangalil palathum egane mattu palathinum vazhimari koduthitundu..manushyante panathodulla arthi moolamSee translation
Deepa T Mohan arthi moolam palathum nashta pedum...
Binu Sivam റബ്ബറാല്‍ അടഞ്ഞ വാതില്‍ 
Deepa T Mohan thanks
Shajitha Banu anubavam guru
Deepa T Mohan sathya.....ipol rubberum illa thengayum illa...
CM Ravi ഇപ്പോൾ പണം വലിച്ചു നീട്ടി വലുതാക്കുന്ന റബ്ബറുമില്ല,, അടിമുടി മനുഷ്യന് ഗുണം നല്കും തെങ്ങുമില്ല...! 
Deepa T Mohan athe randum illatha avastha
LikeReply113 January at 16:2

No comments:

Post a Comment