Saturday, July 30, 2016


പ്രണയ ഗോപുരം ==============
പ്രണയമെന്ന വൃക്ഷത്തിന്‍റെ വേരുകള്‍ ദേഹമാസകലം പടരുകയാണ്, എന്‍റെ ശരീരത്തിലെ എല്ലാ നാഡികളിലും വിഷം കലര്‍ത്തി ഓര്‍മ്മയെ മങ്ങലേല്‍പ്പിച്ചു. വര്‍ണ്ണങ്ങള്‍ ഇല്ലാത്ത മൃതിയെന്ന പേടകത്തിന്‍റെ ചിറകിലേറി അലിഞ്ഞില്ലാതാകാന്‍ വേണ്ടിയാണോ നീ എന്നെ വലിഞ്ഞു മുറുക്കിയതു..
വിങ്ങി വിതുമ്പിടുന്നെന്‍ മനസ്സിനെ തനിച്ചാക്കി പോകരുത്. ഹൃദയത്തില്‍ പെയ്യുന്ന മഴയാല്‍ ഞാനൊന്നു നനഞ്ഞു അലിയട്ടെ....... തണുത്തു വിറങ്ങലിച്ച കൈകളാല്‍ എന്നെ ഒന്ന് തലോടൂ, ആ കുളിരില്‍ സ്വയം - മറന്നു പ്രണയിക്കട്ടെ.. <3

No comments:

Post a Comment