ദൈവദൂതന്‍
ദൈവദൂതന്‍
==============
ഒരുപാടു രോഗികള്‍ ഒത്തുകൂടുന്ന
ആശുപത്രിതന്‍ വാതിലില്‍
വേദനയുടെ അസഹ്യതയാല്‍
മനം നൊന്തു വന്നെന്‍ മാനസത്തെ
നിറവാര്‍ന്ന പുഞ്ചിരിയുമായി
സ്വീകരിച്ചെന്‍ ഡോക്ടര്‍.
ഉപചാരമായ് വീണിടും
മൊഴിമുത്തുകളാല്‍ തന്നൊരു
സ്വാന്തനവും ,മാന്ത്രികശക്തി
നിറഞ്ഞ ശമനൌഷദവും
അതിവേഗം വേദന
എന്നില്‍ നിന്നും വിട്ടകന്നു.
ഒരു മാന്ത്രികപക്ഷിപോല്‍
അശരണര്‍ക്ക് ആശ്വാസമേകുന്ന
ദൈവദൂതന്‍.
ഒരു നാളുമുണങ്ങാത്ത മുറിവുകള്‍ക്ക്
നഷ്ടവസന്തത്തിന്‍ ഈറ്റുനോവായ്,
ഒരുപാടു കാതമകലെയെന്നാകിലും
സൌഹൃദത്തിന്‍ നിലയ്ക്കാത്ത നാദമായ്
നാമിന്നു നല്ല സുഹൃത്തുക്കള്‍.
No comments:
Post a Comment