Saturday, July 30, 2016

ജരാനര ബാധിച്ച ജന്മദുഃഖം,
ആര്‍ത്തനാദങ്ങളാല്‍ കെട്ടിവലിക്കുന്ന-
കൊടുങ്കാറ്റില്‍-
സ്വപ്നങ്ങളെല്ലാം മറവിയിലലിഞ്ഞു.
സ്വയം കീഴടങ്ങി പ്രഹരങ്ങളേറ്റു
നുറുങ്ങിപ്പോയ മനസ്സു.
ആലയില്‍ ചുട്ടുപഴുത്തൊരു
വാക്ക്പോല്‍ നല്‍കിയ പ്രണയചുംബനം,
ചോരയിലെഴുതിയ കളങ്കത്തിന്‍ -
പായല്‍പോല്‍ തീരാനോവായി
തെക്കോട്ട്‌ നോക്കി കണക്കുക്കൂട്ടുന്നൊരെന്‍ മാനസം.
കവിതകള്‍ വിരിയുന്നൊരു
പൂര്‍ത്തിയാകാത്തൊരു ഭാവനയില്‍ ,
അറിയാത്ത ഭാവത്തില്‍വേദന പടര്‍ന്നെന്നില്‍
പ്രണയിച്ചെന്‍റെ കണ്ഠംഞെരിച്ചു
സ്നേഹിക്കപ്പെടാനുള്ള മനസ്സുമായി,
കരിമ്പടമായി നീയെന്നെമൂടുമെന്ന
പ്രതീക്ഷയാല്‍ ഞാനിനി മയങ്ങട്ടെ ....

No comments:

Post a Comment