Monday, January 27, 2014

ഓര്‍മ്മകള്‍ ഭൂതകാലത്തിലൂടെ അലഞ്ഞു തളര്‍ന്നു
വര്‍ത്തമാനകാലത്തിന്‍റെ കരങ്ങളില്‍ അഭയം തേടി
കുറ്റകൃത്യങ്ങളുടെ ശരീരം പ്രാപിച്ചു
ആ പരമാനന്ദത്തില്‍ ആവോളം സ്വതന്ത്രമായി
കാറ്റിലേക്ക് പറന്നു
 — feeling relaxed.

Friday, January 24, 2014

മനസ്സിലുദയം കൊണ്ടൊരു അതിമോഹത്തിനു
സ്വര്‍ഗ്ഗത്തേക്കൊരു പാലം കെട്ടുന്ന മനുഷ്യനെ
കണ്ടുക്ഷമിക്കാന്‍ ദേവകളേക്കൊണ്ടാവില്ലല്ലോ
 — feeling അതിമോഹമല്ലേ മനസ്സേ.
നിന്നോടുള്ള പ്രണയം പോലെ
ഞാന്‍ മഴയെ കാംക്ഷിക്കുന്നു
മഴയില്‍ തീര്‍ത്ത നനവും പേറി
ഞാന്‍ വരളുകയാണ് വേനലിലേക്ക് Mohan Mano
 — feeling lovedഎത്ര നനഞ്ഞാലും മതി വരാത്ത ഒരു അനുഭൂതിയാണ് മഴ .
എന്നുള്ളില്‍ വിരിയുന്ന സ്വപ്നങ്ങള്‍ക്ക്
നിന്‍ മുഖ ഛായയായിരുന്നു
എന്‍റെ ഉദ്യാനത്തില്‍ വിരിയുന്ന
പൂക്കള്‍ക്ക്നിന്‍ ഗന്ധമായിരുന്നു Mohan Mano
 — feeling loved.
ഹൃദയത്തിന്‍റെ ദുര്‍ബലമായ വേദനയാല്‍ 
തീമഴ പെയ്തെന്‍റെ മനം വെന്തുരുകാതിരിക്കാന്‍ 
ഏകാന്തതയില്‍ അഭയം പ്രാപിച്ചു
മനുഷ്യബന്ധങ്ങളുടെ ചപലതയെ ന്യായികരിച്ചു 
ചുണ്ടുകള്‍ കൂട്ടികെട്ടി ഞാനുറങ്ങുകയാണ് — feeling സുഖമുള്ള ഓര്‍മ്മകള്‍ കെടാവിളക്കായി തെളിയും.

Tuesday, January 14, 2014

കടല്‍ത്തീരത്ത് ഒരു കുഴിയുണ്ടാക്കണം
അതില്‍ വെറുപ്പും നിരാശയും
കുഴിച്ചുമൂടണം
അപ്പോള്‍ ബാക്കിയാകാന്‍
സാദ്ധ്യതയുള്ള സ്നേഹം കൊണ്ടൊരു
കൊട്ടാരം പണിയണം
 — feeling ആ കൊട്ടാരത്തിലെ രാജ്ഞി ഞാന്‍ മാത്രം.
ഹൃദയത്തിന്‍റെ ദുര്‍ബലമായ വേദനയാല്‍ 
തീമഴ പെയ്തെന്‍റെ മനം വെന്തുരുകാതിരിക്കാന്‍ 
ഏകാന്തതയില്‍ അഭയം പ്രാപിച്ചു
മനുഷ്യബന്ധങ്ങളുടെ ചപലതയെ ന്യായികരിച്ചു 
ചുണ്ടുകള്‍ കൂട്ടികെട്ടി ഞാനുറങ്ങുകയാണ് — feeling സുഖമുള്ള ഓര്‍മ്മകള്‍ കെടാവിളക്കായി തെളിയും.