തലോടല്‍
================
നിന്‍റെ മൂര്‍ച്ചയാം വാക്കുകളാല്‍
വിഷാദം പുണര്‍ന്നെന്നെ
മടിയുടെ തലോടലാല്‍,
ഏകാന്തതയുടെ തടവറയില്‍ അഭയംതേടി.
മഴപിന്നെയും പെയ്യുന്നു,
കുളിരിന്‍റെ തെന്നലാല്‍ മനസ്സിനെ തഴുകുന്നു,
എന്നാല്‍ പടിയിറങ്ങിപ്പോയ നിന്‍റെ ഓര്‍മ്മകളുടെ
അടയാളത്തില്‍ ആഴ്ന്നിറങ്ങിയ പ്രണയത്തിന്‍ വേരുകള്‍
നിന്നെ തിരയുകയാണ്,
മഴത്തുള്ളിയായി നീയെന്‍റെ ആത്മാവിനെ
തൊട്ടുണര്‍ത്തുമെന്നൊരു
ചിറകറ്റ മോഹം ,
വാക്കുകള്‍ എന്നെ നിശബ്ദമാക്കുന്നു
വരികള്‍ കവിതകളെ ശ്വാസംമുട്ടിച്ചു,
പ്രകോവിപ്പിക്കുകയും അത്എഴുത്തിന്‍റെ
സ്വര്‍ഗ്ഗം നഷ്ടമാക്കിയെനിക്കിന്നു.
================
നിന്‍റെ മൂര്‍ച്ചയാം വാക്കുകളാല്‍
വിഷാദം പുണര്‍ന്നെന്നെ
മടിയുടെ തലോടലാല്‍,
ഏകാന്തതയുടെ തടവറയില്‍ അഭയംതേടി.
മഴപിന്നെയും പെയ്യുന്നു,
കുളിരിന്‍റെ തെന്നലാല്‍ മനസ്സിനെ തഴുകുന്നു,
എന്നാല്‍ പടിയിറങ്ങിപ്പോയ നിന്‍റെ ഓര്‍മ്മകളുടെ
അടയാളത്തില്‍ ആഴ്ന്നിറങ്ങിയ പ്രണയത്തിന്‍ വേരുകള്‍
നിന്നെ തിരയുകയാണ്,
മഴത്തുള്ളിയായി നീയെന്‍റെ ആത്മാവിനെ
തൊട്ടുണര്‍ത്തുമെന്നൊരു
ചിറകറ്റ മോഹം ,
വാക്കുകള്‍ എന്നെ നിശബ്ദമാക്കുന്നു
വരികള്‍ കവിതകളെ ശ്വാസംമുട്ടിച്ചു,
പ്രകോവിപ്പിക്കുകയും അത്എഴുത്തിന്‍റെ
സ്വര്‍ഗ്ഗം നഷ്ടമാക്കിയെനിക്കിന്നു.

No comments:
Post a Comment