Saturday, August 9, 2014

നിന്‍റെ നിശ്വാസം

February 9, 2014 at 5:47pm
നിന്‍റെ നിശ്വാസം
=============

എന്‍റെ കിനാവുകള്‍ നിറയെ
അവ്യക്ത ബിംബങ്ങള്‍
നിന്‍റെ മനക്കരുത്ത്
വേദനകള്‍ക്ക്
ശമനൌഷധമാകുന്നു

ഞാനൊരു
കുഞ്ഞുനക്ഷത്രമായി
മാറിടുമ്പോള്‍
നിലാവായി നീ പെയ്യ്തിടുന്നു

നിന്‍റെ പതിഞ്ഞ
നിശ്വാസത്തില്‍
ആടിയിളകുന്ന
തിരിനാളത്തില്‍
നമ്മുടെ സ്നേഹം
പകര്‍ന്നൊഴിച്ച രാത്രി
എരിയും സ്നേഹാര്‍ദ്രമാം
തണുത്തുറഞ്ഞ ചുമരും
നെടുവീര്‍പ്പിന്‍
ധൂമരേഖയാല്‍
അടുക്കിവക്കുന്ന
മോഹപ്പാളികള്‍


നിരുപമസ്നേഹത്തിന്‍
കരളിന്‍റെ കുളിരും മണവും
കുതിര്‍ന്ന വാക്കുകളാല്‍
മുഴുമിപ്പിക്കാത്ത വരിയില്‍
എഴുതാപ്പുറങ്ങളില്‍
തെളിയാത്ത മഷിയാല്‍
കൂടുതേടുവാന്‍ വെമ്പല്‍
കൊള്ളുന്ന
പറവകളെ പോലെ നാമിന്നു


എന്‍റെ കിനാവുകള്‍ നിറയെ
അവ്യക്ത ബിംബങ്ങള്‍
നിന്‍റെ മനക്കരുത്ത്
വേദനകള്‍ക്ക് ശമനൌഷധമാകുന്നു
ഞാനൊരു കുഞ്ഞുനക്ഷത്രമായി
മാറിടുമ്പോള്‍
നിലാവായി നീ പെയ്യ്തിടുന്നു
നിന്‍റെ പതിഞ്ഞ നിശ്വാസത്തില്‍
ആടിയിളകുന്ന തിരിനാളത്തില്‍
നമ്മുടെ സ്നേഹം പകര്‍ന്നൊഴിച്ച രാത്രി
എരിയും സ്നേഹാര്‍ദ്രമാം
തണുത്തുറഞ്ഞ ചുമരും
നെടുവീര്‍പ്പിന്‍ ധൂമരേഖയാല്‍
അടുക്കിവക്കുന്ന മോഹപ്പാളികള്‍
നിരുപമസ്നേഹത്തിന്‍
കരളിന്‍റെ കുളിരും മണവും
കുതിര്‍ന്ന വാക്കുകളാല്‍
മുഴുമിപ്പിക്കാത്ത വരിയില്‍
എഴുതാപ്പുറങ്ങളില്‍
തെളിയാത്ത മഷിയാല്‍
കൂടുതേടുവാന്‍ വെമ്പല്‍ കൊള്ളുന്ന
പറവകളെ പോലെ നാമിന്നു



നിന്‍റെ നിശ്വാസംനിന്‍റെ നിശ്വാസം
LikeLike ·  · 

No comments:

Post a Comment