തേങ്ങുന്ന മനം
=============
എന്‍ മനമങ്ങു തേങ്ങുന്നു
കേള്‍ക്കുന്നു ഞാനെന്‍
അമ്മയുടെ രോദനം
അച്ഛന്റെ തേങ്ങല്‍
കൂട്ടുകാരുടെ അലമുറ
മരിച്ചതാണല്ലോ ഞാന്‍
കഴിയില്ല എനിക്ക് കരയാന്‍
ജീവന് വേണ്ടി എത്രയോ തേങ്ങി
അറവുശാലയിലെ മൃഗത്തെ
പോലെ കൊന്നതല്ലേ എന്നെ
തല്ലിക്കെടുത്തിയ ശരീരം
എടുത്തെറിഞ്ഞില്ലേ റോഡില്‍
എന്റെ മാതാപിതാക്കള്‍ ,
കൂടപിറപ്പുകള്‍ .
അവരുടെ സ്വപ്നങ്ങൾ,
എന്റെ സ്വപ്നങ്ങള്‍
വാര്‍ന്നുപോയി ക്കഴിഞ്ഞിരിക്കുന്നുവല്ലോ
എന്റെ ചുടു ചോരയോടൊപ്പം
അതെ സോദരിമാരെ; നിങ്ങൾ-
ഉടയ്ക്കപ്പെടാനുള്ള കുടങ്ങളാണ‍്......
നിയമത്തില്‍ നിന്നും വീണ്ടും
അവന്‍ രക്ഷപ്പെടും
പുറത്തുവന്നാല്‍
നിങ്ങളുടെ നിഷ്ക്കളങ്കതയിൽ
അവന്റെ ആസക്തിയുടെ
വിഷം നിറയ്ക്കും...
കശക്കിയെറിയും നിങ്ങളെ ....
ഇത് തുടര്‍ന്നാല്‍
ബസ്സില്‍ വച്ചും
ബസ്റ്റോപ്പിൽ വച്ചും
ഓഫീസ് ക്യാബിനിൽ വച്ചും
പബ്ലിക് റ്റോയ്‌ലെറ്റിൽ വച്ചും
ട്രയിനിൽ വച്ചും
റെയിൽ പ്പാളത്തിൽ വച്ചും,
അവൻ നിന്നെ ഭോഗിക്കും...!!!
അല്ലയോ നീതിപീഠമേ
എന്നെ സ്വര്‍ഗ്ഗത്തില്‍ എത്തിച്ച
ഈ കഴുകന്മാര്‍ക്ക് ശ ക്തമായ
ശിക്ഷ നടപ്പിലാക്കണം
അല്ലെങ്കില്‍
എന്നെപ്പോലെ വേറെ
സോദരിമാര്‍ സ്വര്‍ഗ്ഗത്തി ലെത്തപ്പെടും

No comments:
Post a Comment