ക്രുരയായ മാതാവ്
===============
കാമ മൂർച്ചയിൽ അരിഞ്ഞു
വീഴ്ത്തപ്പെട്ട
ഉടലിന്റെ മരവിച്ച
ഞരക്കമൊഴിയാതെ..
എന്നിട്ടും ഇടവിട്ടു പെയ്തു
തോര്‍ന്നു കൊണ്ടിരുന്നു..
വാടിയ വാഴത്തണ്ടു
പോലെയവൾ..
മാധ്യമങ്ങളിൽ
പീഡിപ്പിക്കപ്പെട്ടവളായി
അവസാനിക്കുന്നു പെൺ ജന്മം..
മരണം പോലും നിഷേധിച്ചു
ലോകം
ക്രുരമായാസ്വദിക്കുമ്പോള്
ക്രുരയായി നോക്കിനിന്ന
അമ്മയെന്ന നാമത്തിനു
പോലും ശാപമായ സ്ത്രീജന്മം
മകളെ വേദനിപ്പിച്ചു -
ജീവിക്കുകയും
കാമുകനും മറ്റുള്ളവര്‍ക്കും
കാഴ്ച്ചവക്കുകയും
വേദനിപ്പിച്ചു കടന്നു
പോവുകയും
ചെയ്യുന്ന ശൂന്യയായ മാതൃത്വം...
ആയിരത്താണ്ടുകള്‍
ഗതികിട്ടാതെ
ചൊറിയും ചിരങ്ങും ചലവും
നിറഞ്ഞ ദേഹവുമായി
അലയാന്‍ അര്‍ഹത
നേടിയിരിക്കുന്നു ഈ അമ്മ...

No comments:
Post a Comment