പീഡനം
================
ഇരുള് നിറഞ്ഞ മുറിയില്‍
ചുണ്ടുകള്‍ ഭിത്തിയില്‍
ചേര്‍ത്ത് അവള്‍ -
വിതുമ്പി കരഞ്ഞു
നിഷ്ക്കളങ്കതയിലൂടെ ബാല്യം
അവള്‍ക്ക് നല്കിയെതോ
കാലംതെറ്റി തെറിച്ചു വീണു
മുളയ്ക്കുന്ന പാഴ്വിത്തുകള്‍
പത്രത്താളുകളില്‍
പീഡിപ്പിക്കപ്പെട്ടവളായി
അവസാനിക്കും തന്‍ നാമം
അലറിപാഞ്ഞു നടക്കുന്ന
ഷണ്ഡന്മാര്‍
അവന്റെ ആസക്ത്തിയുടെ
മുള്ളുകള്‍ മുറിഞ്ഞു
വിഷം മനസ്സില്‍ നിന്ന്
പുറത്തേയ്ക്കൊഴുകും.
മാംസത്തില്‍ തുളയുന്ന-
വേദനയാല്‍
അറവുശാലയിലെ മൃഗത്തെ-
പ്പോലെ
ചോദിക്കാതെ കൊന്നുകളഞ്ഞു
ട്രെയിന്പാളങ്ങളിലും
അമ്മത്തൊട്ടിയിലും
കഴുകന്മാരാല്‍
എത്തപ്പെടാന്‍ വിധിക്കപ്പെട്ട
സോദരിമാര്‍

പീഡനം
No comments:
Post a Comment