അനശ്വരമീ പ്രണയം
================
ജരാനര ബാധിച്ച
മരണമില്ലാത്ത
ആത്മാ വിനെപോലെ
അതുല്യമാണെന്‍ പ്രണയം
നിന്‍ സാമിപ്യത്തില്‍
വിശുദ്ധമാക്കുന്നു
സ്ഫടിക പാത്രത്തില്‍
നുരയുമെന്‍ സ്നേഹം
ആ സ്നേഹത്തിന്‍
കുളിര്‍മയില്‍
തെളിനീരായി
ചന്ദനഗന്ധമായി
ഒരു നറു തിരി വെളിച്ചമായി
നിന്നില്‍ ആളിപ്പടരുന്നു
നിന്‍ മൌനത്തില്‍
ഒരെണ്ണമയമില്ലാത്ത
സന്ധ്യ വര്‍ണ്ണനകള്‍
മദന സുഗന്ധമേഴും
നിന്‍ ഉടലിനാല്‍
മധുരിതമാം
പുളകതേന്‍കണങ്ങള്‍
പകര്‍ന്നിടട്ടെ

No comments:
Post a Comment