പനി
പനി
******
പനി പിടിച്ച ഉണര്‍വിലേക്ക് നയിക്കുന്ന
താല്കാലിക മയക്കങ്ങള്‍
കണ്ണടക്കുമ്പോഴേക്കും അശാന്തമായ ഓര്‍മ്മകള്‍
പനിയുടെ അസ്വസ്ഥതകള്‍ എന്നെ ചൂഴ്ന്നു തിന്നു
ആ ചൂടില്‍ ഞാന്‍ പുകഞ്ഞു
എനിക്ക് പിന്നില്‍ നിഴലുകളുടേയും നിലാവലകളുടെയും
മറപ്പറ്റി മരണം പിന്തുടരുന്നു
അതിലൂടെ ഒച്ചയും അനക്കവുമില്ലാതെ
കണ്ണും കാതും കൂര്‍പ്പിച്ചു
പിന്തുടരുന്ന നിഴല്‍ രൂപമേ
എന്നെ പൊതിയുന്ന തണുത്ത
മഞ്ഞുപാളികളിലൂടെ
ഞാനിതാ യാത്രയായി
പനിയെന്ന പ്രണയത്തിന്‍റെ
പെയ്തിറങ്ങിയ അനുഭൂതിയില്‍
യാത്ര ചെയ്തു ഓര്‍മ്മകള്‍
മങ്ങി തിരകെ നടക്കാന്‍ പറ്റാത്ത
വിധംനിശ്ചലമായി,
ശാന്തിയുടെ തീരം തേടി
അലയുന്ന ഭ്രാന്തമായ മനസ്സു

******
പനി പിടിച്ച ഉണര്‍വിലേക്ക് നയിക്കുന്ന
താല്കാലിക മയക്കങ്ങള്‍
കണ്ണടക്കുമ്പോഴേക്കും അശാന്തമായ ഓര്‍മ്മകള്‍
പനിയുടെ അസ്വസ്ഥതകള്‍ എന്നെ ചൂഴ്ന്നു തിന്നു
ആ ചൂടില്‍ ഞാന്‍ പുകഞ്ഞു
എനിക്ക് പിന്നില്‍ നിഴലുകളുടേയും നിലാവലകളുടെയും
മറപ്പറ്റി മരണം പിന്തുടരുന്നു
അതിലൂടെ ഒച്ചയും അനക്കവുമില്ലാതെ
കണ്ണും കാതും കൂര്‍പ്പിച്ചു
പിന്തുടരുന്ന നിഴല്‍ രൂപമേ
എന്നെ പൊതിയുന്ന തണുത്ത
മഞ്ഞുപാളികളിലൂടെ
ഞാനിതാ യാത്രയായി
പനിയെന്ന പ്രണയത്തിന്‍റെ
പെയ്തിറങ്ങിയ അനുഭൂതിയില്‍
യാത്ര ചെയ്തു ഓര്‍മ്മകള്‍
മങ്ങി തിരകെ നടക്കാന്‍ പറ്റാത്ത
വിധംനിശ്ചലമായി,
ശാന്തിയുടെ തീരം തേടി
അലയുന്ന ഭ്രാന്തമായ മനസ്സു

പനി
No comments:
Post a Comment