Sunday, August 4, 2013

 നന്ദി
      ======

ഞാന്‍ കാണും സ്വപ്നങ്ങളില്‍
നീ എന്നും അപരിചിതന്‍

നീറിപ്പടരുമീ ജീവിതത്തീയെരിഞ്ഞു
കരിഞ്ഞു പോയ ആത്മഹര്‍ഷത്തി-
ന്നിളം മൊട്ടുകള്‍
തീര്‍ത്തൊരു നിസ്സഹായത
നിറഞ്ഞ നിന്‍ കണ്ണുകളില്‍
മുങ്ങിത്തപ്പിയെടുക്കാമെന്നോ-
ടുള്ള പ്രണയമുത്തുകള്‍

മറവിയുടെ അലസ്യത്താല്‍
ഹൃദയമലിഞ്ഞു പോയ
എനിക്ക് നിന്നിലെ ഹൃദയ -
നൊമ്പരത്തെ കാണാതെ
മേഘങ്ങളില്‍ അലിഞ്ഞു
മഴയായി പെയ്തിറങ്ങി

നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍
കോര്‍ത്ത്
നെഞ്ചോടുചേര്‍ത്തു
ചുരുങ്ങും വാക്കുകള്‍ക്കുള്ളില്‍
കുരുങ്ങും സ്വരങ്ങളാല്‍
നോവിക്കാത്ത മൃദുശബ്ദത്താല്‍
മന്ത്രിക്കാം - നന്ദി

ഇനിയൊരു ജന്മമുണ്ടങ്കില്‍
നിന്നെ തലോടും വാക്കുകളാല്‍
അലിയും നിന്നില്‍ ഞാന്‍



നന്ദി
നന്ദി

No comments:

Post a Comment