Saturday, August 31, 2013

മഴ
==========

മഴയായി ആത്മാവിലേക്ക്
പെയ്തിറങ്ങിയ സംഗീതത്തെ
ഈറനണിയിച്ചു കണ്ട
സ്വപ്നങ്ങളെ താരാട്ടു
പാടി ഉറക്കിയും
അച്ഛന്റെ ഓര്‍മ്മകള്‍
പിന്നിട്ട പാതകള്‍
അമ്മയുടെ  സാന്ത്വനം
നുകര്‍ന്ന്‍ ഞാനൊരു
പൈതലായി മാറി
പൂമാനം കാണാതെ
ഒളിപ്പിച്ചു വച്ച
പുസ്തകത്താളിലെ  മയില്‍ പീലികളും
ഇടവപ്പാതിയില്‍ പെയ്ത -
മഴയില്‍
ഞാനെത്രെയോ പകലുകള്‍
നനഞ്ഞതും
കളി വള്ളമിറക്കി
ഉമ്മറപ്പടിയില്‍ മഴ
നോക്കിയിരുന്നു
തെക്കേ തൊടിയിലെ ചിതയില്‍
എരിഞ്ഞടങ്ങിയ
അച്ഛന്റെ സ്നേഹത്തിന്‍ ചാരക്കൂനക്ക്
മേലെ ഇരച്ചെത്തിയ
മഴയോട്
അന്നാദ്യമായി പുച്ഛം തോന്നി

മഴ
മഴ

No comments:

Post a Comment