- മെഴുകുതിരി
==============
ലച്ചു എന്ന് വിളിപേരുള്ള കൂട്ടുകാരി ലക്ഷ്മി ശരിയ്ക്കും ഒരു ലക്ഷ്മിദേവി തന്നെയായിരുന്നു. സഹപാഠികൾ സ്വപ്നം കണ്ടിരുന്ന രൂപം സ്വന്തമാക്കിയിരുന്നവളാണ് ലക്ഷ്മി.
അവളെ കുറിച്ച് വർണിക്കാൻ വാക്കുകളില്ല. അത്ര മനോഹാരിയാണ് .നീണ്ടു വിടര്‍ന്ന കണ്ണൂകൾ, ചുവന്ന ചുണ്ടുകൾ. ചുരുക്കത്തില്‍ ഒരു അപ്സരസ്സ് തന്നെ. ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട് യോജിക്കുന്നപേര് തന്നെ അവളുടെ മാതാപിതാക്കള്‍ ഇട്ടു .നാട്ടിലും കോളേജിലും അവളുടെ നോട്ടത്തിനായി ആൺകുട്ടികൾ കാത്തുനിന്നു.
എന്തെങ്കിലും ഒരു കമന്റ് കേട്ടാല്‍ പോലും കരയുന്ന ഒരു തൊട്ടാവാടിയായിരുന്നു അവള്‍ .അവള്‍ക്ക് വേണ്ടി പ്രതികരിച്ചതു ഞങ്ങള്‍ കൂട്ടുകാരികളായിരുന്നു. അവളുടെ സൗഹൃദത്തിനായ് കാത്തിരുന്ന ആണ്‍ക്കുട്ടികളുടെ ഇടയില്‍ നിന്നാണ് ശ്രീയേട്ടന്‍ കടന്നു വന്നത് .ശ്രീയേട്ടന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു .ശ്രീയേട്ടനെ പറ്റി പറയുകയാണങ്കില്‍ കോളേജിലെ പെണ്‍കുട്ടികളുടെ ആരാധനാപാത്രമായിരുന്നു. കൂടുതല്‍ ആരോടും സംസാരിക്കാറില്ല, എന്നാല്‍ കോളേജിലെ എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയിലായിരുന്നു ശ്രീയേട്ടൻ. ഇതിനിടയില്‍ ലച്ചുവും ശ്രീയേട്ടനും തമ്മില്‍ ഇഷ്ടത്തിലായി. ആ ഒരു ഇഷ്ടത്തെ പ്രണയം എന്ന് പറയാമോ എന്നറിയില്ല .രണ്ടു പേരും തമ്മില്‍ സംസാരിച്ചു ഞാന്‍ കണ്ടിട്ടില്ല.ഈ പ്രണയത്തെ നിശബ്ദപ്രണയം എന്ന് പറയാം .കോളേജില്‍ എനിക്ക് മാത്രമെ അറിയാമായിരുന്നുള്ളൂ ഈ പ്രണയം.അവളെ കാണാന്‍ വേണ്ടി ശ്രീയേട്ടൻ ക്ലാസ്സ് റൂമിന് മുന്നിലൂടെ പോകാറുണ്ട്.. ഞാന്‍ ആ സമയം അവളുടെ മുഖത്ത് നോക്കാറുണ്ട്. ചുവന്നു തുടുത്ത അവളുടെ മുഖം കാണാന്‍ എന്ത് രസമാണെന്നോ...എനിയ്ക്ക് തന്നെ അവളോട് ആരാധനയും അസൂയയും തോന്നാറുണ്ട് ആ സൗന്ദര്യം. അപ്പോഴത്തെ അവളുടെ മുഖഭാവം എന്റെ ഉള്ളില്‍ ചിരി വരും . ഈ ചിരിയ്ക്ക് ടീച്ചര്‍ കുറെ തവണ വഴക്ക് പറഞ്ഞിട്ടുണ്ട്. അങ്ങനെ ആറു മാസം കടന്നു പോയി. ശ്രീയേട്ടന് കോളേജില്‍ നിന്ന് പോകേണ്ട ദിവസമായി. ലച്ചുവിന്‍റെ അടുത്തേയ്ക്ക് ശ്രീയേട്ടന്‍ വന്നു. ആ കണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു .ലച്ചുവിനും വിഷമം സഹിയ്ക്കാന്‍ കഴിഞ്ഞില്ല. അവളും കരഞ്ഞു ..ശ്രീയേട്ടന്‍ പറഞ്ഞു വിഷമിയ്കേണ്ട ഞാന്‍ ഇടയ്ക്ക് വരാം . കുറെ നാള്‍ എടുത്തു ലച്ചു , ആ വിഷമത്തില്‍ നിന്ന് മുക്തയാവാന്‍ .അങ്ങനെ കോളേജിലെ ഞങ്ങളുടെ പഠനവും കഴിഞ്ഞു .ലച്ചുവിന്‍റെ വിവാഹവും കഴിഞ്ഞു . പിന്നീട് ഞാന്‍ അവളെ കാണുന്നതു ഈ അടുത്ത കാലത്താണ് .അവള്‍ പഴയത് പോലെ സുന്ദരി തന്നെ . കണ്ടാല്‍ ഒരു കുട്ടിയുടെ അമ്മ ആണെന്ന് പറയില്ല.സ്വഭാവത്തിലും മാറ്റമില്ല. പണ്ടത്തെ ആ തൊട്ടാവാടി തന്നെ . ഞങ്ങള്‍ ഏറെ നേരം വര്‍ത്തമാനം പറഞ്ഞിരുന്നു.ഇടയ്ക്ക് അവള്‍ മൗനത്തിലാണ്ടു. അവളുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് ഞാന്‍ കാര്യം തിരക്കി .നിറഞ്ഞ കണ്ണുകളോടെ അവള്‍ ചോദിച്ചു...നീ പിന്നെ ശ്രീയേട്ടനെ കണ്ടിട്ടുണ്ടോ എന്ന്. അവളുടെ കണ്ണുകളിലെ നിരാശ ഞാന്‍ കണ്ടു .പിന്നീട് ഞാനും ശ്രീയേട്ടനെ കണ്ടിട്ടില്ല . എന്ത് മറുപടിയാണ് ഞാന്‍ കൊടുക്കേണ്ടത് എന്നറിയാതെ മനസ്സ് ഉഴറി. എന്റെ മനസ്സ് മനസിലാക്കിയ അവള്‍ പറഞ്ഞു .....സാരമില്ല. സന്തോഷമായി എവിടെയാണെങ്കിലും സന്തോഷമായ് ജീവിയ്ക്കട്ടെ . ആ മറുപടിയില്‍ തന്നെ അവള്‍ക്ക് ഇപ്പോഴും ആ പ്രണയമുണ്ടെന്ന് മനസിലായി.അവളെ സമാധാനിപ്പിച്ചു അവിടെ നിന്ന് ഇറങ്ങുമ്പോള്‍ മനസ്സ് വല്ലാതെ വേദനിച്ചു .ലച്ചു നിരാശയുംസങ്കടവും നിറഞ്ഞ ആ മുഖം എന്റെ മനസ്സില്‍ നിന്ന് മായുന്നില്ല . ആ നിശബ്ദപ്രണയത്തിന്‍റെ മൂകസാക്ഷിയായി ഞാൻ........ഇന്നും അവളുടെ മുഖം ഉരുകിയൊലിക്കുന്ന മെഴുകുതിരി പോലെ....

മെഴുകുതിരി
No comments:
Post a Comment