Wednesday, November 14, 2012


    നിനക്കു കാവലായി   
    *****************************
വെരുതെയോര്‍ക്കാം പിണങ്ങിയകന്ന
ദിനങ്ങളെപ്പറ്റി
പറയാനിരുന്നത്  മറന്നുപോയി
പറഞ്ഞതെല്ലാം വെറും
പാഴ്വാക്കുകള്‍.

നമ്മളോടിത്തീര്‍ത്ത നടവഴികളും
കൊഴിഞ്ഞുപോയ പകലുകളും-
രാത്രികളും
എല്ലാം ഒരോര്‍മ്മ മാത്രം .

മറക്കാതിരിക്കുക-
ഒന്ന് ചിരിക്കാനെങ്കിലും 
നീര്‍ക്കുമിള പൊലെയീ'
ജീവിതത്തില്‍
ഒരാശ്വാസമാവട്ടെയോ ചിരി 

എത്രമേല്‍ അകലയാകുന്നു നീയെങ്കിലും
മനസ്സില്‍ ജാലകമടഞ്ഞു പോകിലും
അടുത്തടുത്തു നാം മടുത്തുവെങ്കിലും
നിനക്കു കാവലായി അടുത്തിരിക്കാം ഞാന്‍ ...

നിനക്കു കാവലായി
Like ·  ·  · Share · Delete

No comments:

Post a Comment