Friday, July 20, 2012


  കാത്തിരുപ്പ്
**************
സ്വപ്‌നങ്ങള്‍ 
നഷ്ടപ്പെടുമ്പോള്‍ 
മനസില്‍  
വിരിയുന്നതെല്ലാം
മരവിച്ച ചിത്രങ്ങള്‍ ..
നിശബ്ദതയുടെ  
അകമ്പടിയോടെ
ഏകാന്തത
ചുറ്റിലും വട്ടമിട്ടു
നടക്കുകയാണ്
വരണ്ട ഭൂമിയിലെ 
മരീചികയില്‍
മുറിഞ്ഞു പോയത്
സ്വന്തം സ്വപ്‌നങ്ങള്‍ 
കാണാമീ
ജനാലയിലൂടെ
പൂത്തുതളിര്‍ത്ത പൂമരങ്ങള്‍
പൂക്കള്‍ കൊഴിഞ്ഞു 
തളിരറ്റു.
പകല്‍പ്പൂ വാടുമ്പോള്‍ 
തുറക്കപെടുന്ന 
പറുദീസയുടെ വാതിലുകള്‍ 
വീണ്ടും തുറക്കാന്‍ 
കാത്തിരിക്കുന്നു ഞാന്‍ 
 ·  ·  · Share · Delete

No comments:

Post a Comment