Wednesday, July 4, 2012


   നിനക്കായ്‌
   ===============         
പ്രണയമെന്നില്‍ കോറിയിട്ട
മുറിപ്പാടിനാല്‍
യാമങ്ങള്‍ തോറും 
നിദ്രാവിഹീനയായ്‌.

നിലാവ്  എന്നെ നോക്കി
പുഞ്ചിരിക്കുന്നു
താരകങ്ങള്‍  കണ്‍ചിമ്മുന്നു

നിന്നരികത്തു ചേര്‍ന്നിരിക്കാന്‍
എന്മനം തുടിക്കുന്നു
പ്രണയോന്മാദത്തില്‍
അലയുമ്പോള്‍
മനം നൊന്തു
ഏകാന്തതതയുടെ മടിത്തട്ടില്‍
ഇരിക്കുമ്പോള്‍

എന്‍ സ്വപ്നങ്ങള്‍ക്ക്
നിറം പകരാന്‍
നിന്‍ സാനിദ്ധ്യം
എന്നോടൊപ്പം വേണം 
എന്‍ തല  ചായ്ച്ചുറങ്ങാന്‍
നിന്‍ നെഞ്ചിലൊരിടം വേണം
എനിക്കൊരു തണലായി
നിന്‍ നിഴല്‍ 
എന്നോടൊപ്പം ഉണ്ടാകണം
നിനക്കായ്‌
 ·  ·  · Share · Delete

No comments:

Post a Comment