Wednesday, November 14, 2012


പ്രണയമേ 
==========
നദികള്‍ക്കും പുഴകള്‍ക്കും 
ഹൃദയമുണ്ടെങ്കില്‍ 
പ്രണയത്തിന്‍ വാതില്‍ 
കീറി മുറിച്ചു കടന്നേനെ 
അത്രമേല്‍ നിന്നിലെ മൌനം
എന്നെ തൂക്കിലേറ്റുന്നു
പ്രണയമേ നീ എന്‍
താഴ്‌വരയില്‍ പേമാരിയായ്
പെയ്തിറങ്ങി 
കരകവിഞ്ഞു 
എന്നിലേയ്ക്ക്
കൂലം കുത്തി ഒഴുകാന്‍ മോഹം  
ഈറനണിഞ്ഞു പുതുമഴയില്‍ 
പുതുമണ്ണിന്‍ ഗന്ധവും 
ഞാനറിയുന്നു .
പ്രണയ നയനങ്ങളാല്‍
വിശുദ്ധീകരിക്കപ്പെട്ടു
ഒരു നുള്ള് സിന്ദൂരം
നെറുകയില്‍ചാര്‍ത്താന്‍
കൊതിക്കുന്ന മനസ്സ് 
പ്രണയമേ
Like ·  ·  · Share · Delete

No comments:

Post a Comment