Wednesday, November 14, 2012


നീയാകുന്ന സ്വപ്നവും തേടി 
======================
ചുട്ടുപഴുത്ത മനസ്സില്‍
നിന്നും ;
കവിത  പൊട്ടി മുളക്കുന്നു 

കത്തിയും അണഞ്ഞും -
കിതച്ചു പോയ
പ്രണയത്തിന്‍  അഗ്നിനാളമുണ്ട്-
എന്നുള്ളില്‍ 

നിന്‍റെ മൌനത്താല്‍ 
സ്വപ്‌നങ്ങള്‍ വാടിയപ്പോഴാണ്
വെയിലിനെ കുറിച്ചോര്‍മമ  -
വരുന്നത് 

ആഴിതന്‍ നീല  -
നയനങ്ങളില്‍ മുങ്ങിയ;
പ്രനയാഗ്നിയെ -
കാത്തിരിക്കുന്നു വീണ്ടും  

ഇരുള്‍ നിറഞ്ഞെന്‍---
മിഴികളില്‍ ;
മഴവില്ലു തെളിയും  പോലെ 
നീയാകുന്ന സ്വപ്നവും 
തേടിയലയുന്നു വീണ്ടും 

നീയാകുന്ന സ്വപ്നവും തേടി
Like ·  ·  · Share · Delete

No comments:

Post a Comment