Wednesday, November 14, 2012


പ്രണയം മാഞ്ഞു പോകുന്നു
~~~~~~~~~~~~~~~~

വിഷാദ മൂര്‍ച്ചയുടെ ‍ -
അനിവാര്യതയില്‍
കത്തി അമരുന്ന കരിന്തിരി
പോലെ രണ്ടു കമിതാക്കള്‍ .
അവരുടെ സ്വപ്നങ്ങളില്‍ 
ചായം തേച്ചത് 
അവസാന തുള്ളിയും 
ഊറ്റിയെടുത്താണ്.
പ്രണയം മാഞ്ഞുപോയാതെന്നോ?
സ്വപ്നങ്ങള്‍ക്ക്
നിറം മങ്ങിയോ?
പരസ്പരം സാന്ത്വനിപ്പിക്കുന്ന 
വാക്കുകളിലൂടെ
ആഴത്തില്‍  നോക്കുന്ന കണ്ണുകളാല്‍
ഗാഡമായി പുണരുന്ന കൈകളാല്‍ 
രണ്ടല്ല, നീയും ഞാനു-
മൊന്നായിക്കഴിഞ്ഞല്ലോ
എന്ന സത്യം 
മനസ്സിലാക്കിയിരുന്നെങ്കില്‍
പ്രണയം മാഞ്ഞുപോകില്ലായിരുന്നു
മരണം മായ്ച്ചു കളഞ്ഞ 
സിന്ദൂര ക്കുറി പോലെ 

പ്രണയം മാഞ്ഞു പോകുന്നു
Like ·  ·  · Share · Delete

No comments:

Post a Comment