Wednesday, November 14, 2012


ഇനിയൊരു ജന്മം 
=============

മനസ്സില്‍ ഓളംവെട്ടുന്ന
സ്വപ്‌നങ്ങള്‍ 
നിറഞ്ഞ മിഴികളില്‍ തങ്ങാതെ 
വീണുടയാന്‍ ഇത്തിരിനേരം 
മരുന്നു കുപ്പികള്‍ നിറഞ്ഞ -
കിടക്കയില്‍ 
അണയുന്ന നിമിഷങ്ങളുടെ -
രോദനം 
സ്നേഹത്തില്‍ അക്ഷരങ്ങള്‍
കുറിച്ച് 
മിന്നലിന്‍ വെളിച്ചമായി വന്നു 
ഇടിയുടെ രൂപത്തില്‍
പേടിപ്പിച്ചതും 
മഴയുടെ രൂപത്തില്‍
തേങ്ങിയതും 
എനിക്കായി നിന്‍ മിഴികളില്‍ 
നിറഞ്ഞ ജലം 
മനോവീണയില്‍ തന്ത്രികള്‍ മീട്ടി 
വീണ്ടും വരുമെന്‍
ജന്മദിനമൊരുക്കാന്‍
പ്രതീക്ഷയില്ലാതെ
കാത്തിരിക്കുന്നു 
Like ·  ·  · Share · Delete

No comments:

Post a Comment