നീയാകുന്ന മഴ
===========
മഴയോടെനിക്ക് പ്രണയമാണ്
അറിയുന്നു നിന്‍ സാമിപ്യം -
മഴയിലൂടെ
ചിലപ്പോള്‍ കരളിനു കുളിരേകി
മനസ്സിലേക്ക് പെയ്യും
ദേഷ്യത്താല്‍ മുഖത്ത് തുള്ളി -
തെറിപ്പിക്കും
നിന്‍റെ തലോടല്‍ പോലെ
തഴുകുന്ന മഴത്തുള്ളി സ്പര്‍ശം
അറിയാതെ നിന്നെപ്പോലെ
മഴയും പ്രിയപ്പെട്ടവനായി
അന്ന് നിന്നെ കാത്തിരുന്ന പോലെ
ഇന്ന് മഴയെ കാത്തിരിക്കുന്നു
ഒരിക്കല്‍ കൂടി നിന്‍ സാമിപ്യം അറിയാന്‍

No comments:
Post a Comment