വേദന
===============
വേദനയില്‍ ആയാല്‍പ്പിന്നെ
പുലരിത്തുടിപ്പില്ലാതെ
പ്രഭാതങ്ങള്‍
പ്രണയമേ നിന്‍റെ
കനിവുള്ള തലോടലില്‍
എന്‍റെ വേദനകള്‍ക്ക് ശമനം
നീയെന്‍ ഔഷധം
ഇണ പിരിഞ്ഞ പക്ഷിയുടെ
തളര്‍ന്ന ചിറകടികളായെന്‍റെ
വേദനയുടെ ദൈന്യം
പിടയ്ക്കുന്നു
തുടിക്കും ധമനികളില്‍
പടര്‍ന്ന അഗ്നിയുമായ്
തഴുകിയുറക്കുക
നീയെന്‍ വേദനയെ

വേദന
No comments:
Post a Comment