പകല്‍
===================
ഓര്‍മ്മയില്‍ മിന്നുന്ന സൂര്യശോഭയില്‍
പകലെ നിനക്കെന്തു ഭംഗി
പുലര്‍കാലത്തിന്‍ സൂര്യ മുഖങ്ങളില്‍
പകലിന്‍ നിശ്വാസം ഞാനറിഞ്ഞു
സൂര്യോദയത്തിന്‍റെ വര്‍ണ്ണശോഭയില്‍
അവളുടെ പുനര്‍ജ്ജനി ഞാന്‍ കണ്ടു
പൂനിലാചന്ദ്രനെ പുല്‍കിതലോടി
പകല്‍ നിലാവില്‍ അലിഞ്ഞുചേര്‍ന്നു
നിന്‍ തന്ത്രിയില്‍ മണിവീണമീട്ടിയെന്‍
സ്വപ്‌നങ്ങള്‍ വര്‍ണ്ണക്കുട നിവര്‍ത്തും
ഹൃദയത്തിനുള്ളിലെ അണയാത്ത-
ദീപമായി
പ്രതീക്ഷതന്‍ പൊന്‍കതിര്‍ ചിന്തുമായി
എന്നില്‍ വന്നു നിന്നു

പകല്‍
No comments:
Post a Comment