Wednesday, November 14, 2012


       ചങ്ങാതി 
           =======================

ഏകാകിയായ അവള്‍ 
നരച്ച ഫ്ലാറ്റിനുള്ളില്‍ 
കൂട്ടിലടച്ച കിളിയുമായി 
എത്രെയോ നാളുകളായി 
ചങ്ങാത്തം കൂടി .
തന്‍റെ കൈകളാല്‍ -
തൂവലില്‍ മെല്ലെ തലോടി 
അരണ്ട വെളിച്ചത്തില്‍ 
മെല്ലെ പുതപ്പിച്ചു 
സുന്ദരിയായ  പറവയെ 
പറന്നു  പോകാതെ   കാത്തു
തന്‍റെ സ്വപ്‌നങ്ങള്‍ 
കെടാതെ 
അവളുമായി പങ്കുവച്ചു 
ചങ്ങാതി
Like ·  ·  · Share · Delete

No comments:

Post a Comment