Wednesday, November 14, 2012


   മരണമേ
  ==============

മയങ്ങണം എനിക്കാ കൈകളില്‍ 
നാളുകള്‍ ഏറെയായ്‌
കാത്തിരിക്കുന്നു .
അലഞ്ഞു നടന്നു ഞാന്‍ 
നിന്നെ തേടി ;
കാറ്റിലും പേമാരിയിലും - 
എവിടേക്കെന്നറിയാതെ
ഓളം വെട്ടി...

കഴിഞ്ഞ ജന്മത്തില്‍ 
പ്രണയിച്ചിരുന്നു നിന്നെ 
അന്നു  നീ യെന്‍ കവിളില്‍ 
നല്‍കിയ ചുംബനം 
നനുത്ത വേദനയായി -
മാനസത്തെ കുത്തി 
നോവിക്കുന്നു.....  

നിന്നെ തേടിയുള്ള യാത്ര 
ഞാന്‍ തുടരുകെയാണ്
മനസ്സില്‍ ദുഖവും പേറി 

ഒരു കരിമ്പടമായി നീയെന്നെ
മൂടുന്ന
നിമിഷത്തിലേക്ക്‌..

മരണമേ
Like ·  ·  · Share · Delete

No comments:

Post a Comment