പ്രണയാഗ്നി
            ============

പ്രണയത്തിന്നഗ്നി നാളങ്ങള്‍
കൊണ്ടെന്നെ ഇല്ലാതാക്കിയതും 
കനലായി ജ്വലിച്ചതും
എന്നുള്ളിലെന്നും 
പറയാതെ പോയ-
പ്രാണന്‍റെ വേദന;
നീയറിയാതെപോയതും
ഞാന്‍ നീറിയതും.....

നിറയുന്നു ആത്മാവില്‍ -
നിറവാര്‍ന്ന മഞ്ഞിന്‍- കണങ്ങളോ 
നിന്‍ ദീപ്ത സ്നേഹമോ...

ദൂരങ്ങളില്‍ ഇരട്ടകളായി
തെറിക്കുമ്പോള്‍
ഒന്നിലേക്ക് മടങ്ങാന്‍ കൊതിച്ചും
വേര്‍പാടിന്റെ ഇരുണ്ട
വിതുമ്പലില്‍
നിറഞ്ഞും..

ഇന്നുമെന്നും
നീയെന്റെ ഒടുങ്ങാ ദാഹം..
Like ·  ·  · Share · Delete