Wednesday, November 14, 2012


മഴവില്‍ സ്വപ്നം 
****************
സ്വപ്നങ്ങള്‍ക്കെന്നും
മഴവില്ലിന്റെ വര്‍ണങ്ങളായിരുന്നു
അതെനിക്കേറെ പ്രിയവും..
ആഗ്രഹങ്ങളെല്ലാം
നീര്‍ക്കുമിളകളും..

സ്വപ്നത്തില്‍ ഹൃദയമിടിപ്പ്‌ കേട്ടും
ആ കണ്ണുകളിലെ തിളക്കം
കണ്ടുകൊണ്ടും;
നിമിഷനേരമെങ്കിലും
എന്റെ മനസ്സില്‍
പുഞ്ചിരി വിടരുന്നത് ഞാനറിഞ്ഞു...

ഉണരുമ്പോള്‍ മുന്നിലാ-
രുമുണ്ടയിരുന്നില്ല
ആ കണ്ണുകളിലെ തിളക്ക -
മുണ്ടായിരുന്നില്ല
എങ്ങും ഇരുട്ട് മാത്രമായിരുന്നു...

ഇടക്ക് സ്വപ്നം വെളിച്ചത്തിലേക്കും
ഞാനിരുട്ടിലേക്കും.

ഒരിക്കലും മറക്കാനാകാത്ത
മനോഹരമായ സ്വപ്നം....

മരുഭൂമിയില്‍ മഴ
കാത്തിരിക്കുന്ന വേഴാമ്പലിനെ
പോലെ ഞാനുമൊരു
മഴവില്‍ സ്വപ്നത്തിനായി...

മഴവില്‍ സ്വപ്നം
Like ·  ·  · Share · Delete

No comments:

Post a Comment