Wednesday, November 14, 2012


പ്രണയം ജ്വലിക്കുന്ന കണ്ണുകള്‍ 
=======================
പ്രണയം ജ്വലിക്കുന്ന കണ്ണുകളാല്‍ നീ
മോഷ്ടിച്ചു തടവിലാക്കിയത്
എന്‍റെ സ്വപ്നങ്ങളെ....
ഒരു കാറ്റായി നീയെന്നെ 
തഴുകുമെങ്കില്‍ 
നറുമണമായി നിന്നില്‍ ഞാന്‍ 
അലിഞ്ഞു ചേരാം .
നിന്‍റെ മന്ദ സ്മിതവും 
പുലമ്പലുമെല്ലാം കവര്‍ന്നെടുത്തത്
എന്‍റെ സമാധാനമായിരുന്നു.
പാതി മയക്കത്തിലോരോര്‍മ്മ പോലെ
നിലാവായി പരന്നു നീയെന്നില്‍........ 
നിലാ വെളിച്ചത്തില്‍ 
ചുടു  നിശ്വാസമായരികലണഞ്ഞു .....
അഗ്നിയേക്കാള്‍ കരുത്തുള്ളതും 
ഭ്രാന്തിനേക്കാള്‍ ബലമുള്ളതുമായ 
നാളമാണീ പ്രണയം 
വീണ്ടുമെന്‍  കവിതകളില്‍ 
പുനര്ജ്ജനിക്കനായി
പ്രണയത്തിന്‍ സുഖമോലു-
മാലസ്യം   നുകരുവാന്‍ 
പ്രണയം ജ്വലിക്കുന്ന കണ്ണുകള്‍
Like ·  ·  · Share · Delete

No comments:

Post a Comment