Wednesday, November 14, 2012


പ്രണയ തുവല്‍
============
സ്വാര്‍ത്ഥയാം
ഞാന്‍ നിന്‍ കയ്യ്
മുറുകെ പിടിക്കുന്നു 
എന്‍ കാഴ്ച്ചയില്‍ 
നിനവുകളില്‍
നീ മാത്രമാണ്

ധമനികളില്‍ തുളവീണ്
ഇറ്റി വീഴുന്ന
ചുവന്നതുള്ളികളില്‍
നനഞ്ഞൊലിച്ചു 
നിന്നോട്
ഒട്ടിനില്‍ക്കാന്‍
കൊതിക്കുന്ന മനസ്സ് 

അമാവാസി നാളില്‍
പെയ്തിറങ്ങിയ
മഴത്തുള്ളികള്‍
ചുംബനപൂക്കളായ്
നിന്‍ മാറില്‍ പതിച്ചു

Like ·  ·  · Share · Delete

No comments:

Post a Comment