ദിക്കറിയാതെ
================
ഓര്‍മ്മകള്‍ മനസിലഗ്നി വര്‍ഷിക്കെ
നഷ്ടജീവിത പെരുവഴിയില്‍
ദിക്കറിയാതെയുഴറുന്നു ഞാന്‍ .
യാത്രയില്‍ ഞാനിന്നും ഏകയായി
കൂട്ടിന് പോരുവാനാരുമില്ല.
നിരാശയുടെ കണ്ണീര്‍ കുതിര്‍ന്ന
നെടുവീര്‍പ്പുകളോ;
ചുറ്റും പടരുന്നു .
മൌനമായെന്‍ മനം പ്രതീക്ഷിക്കുന്നു
സ്നേഹത്തിന്‍ ചെറു തിരി നാളമെങ്കിലും
നീയെന്ന കാന്തക്കല്ലിലേക്ക്
തന്നെ വീണ്ടും മനസ്സു-
പായിക്കുന്നു
ആത്മാവിന്‍ നൂലിലായി
ഹൃദയത്തുടിപ്പുകള്‍
കോര്‍ക്കുന്ന തരളിത
പുഷ്പമാണീ പ്രണയം

No comments:
Post a Comment